തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണ്ണവുമായി മൂന്ന് യാത്രക്കാര്‍ പിടിയില്‍

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണ്ണവുമായി മൂന്ന് യാത്രക്കാര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അറയില്‍ മമ്മൂട്ടി, ചെന്നൈ സ്വദേശികളായ മൊയ്ദീന്‍ നൈനാ മുഹമ്മദ്,അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ശരീരത്തിനുളളിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വിലവരുന്ന 3.1 കിലോ സ്വര്‍ണ്ണമാണ് ഇവരുടെ കയ്യില്‍ നിന്നും പിടിച്ചൈടുത്തത്.
ഇന്നലെ പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരത്തെത്തിയശേഷം തിരികെ ചെന്നൈയിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യാ വിമാനത്തിലെ യാത്രക്കാരാണ് ഇവര്‍. കാസര്‍കോട് സ്വദേശി അറയില്‍ മമ്മൂട്ടിയുടെ പക്കല്‍ നിന്നും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 916 ഗ്രാം തൂക്കം വരുന്ന എട്ട് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളും വിവിധ തരത്തിലുളള ആഭരണങ്ങളും കണ്ടെടുത്തു. ചെന്നൈ സ്വദേശിയായ അബ്ദുള്‍ ഗഫൂറിന്റെ പക്കല്‍ നിന്ന് വെളളിപൂശീയ ഒരു കിലോ ഏഴ് ഗ്രാം തൂക്കം വരുന്ന ആഭരണങ്ങളാണ് പിടികൂടിയത്. അടിവസ്ത്രത്തിനുളളില്‍ ഒളിപ്പിച്ചാണ് ഇയാളും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ സുഹ്യത്തുമായ മൊയ്ദീന്‍ നൈനാ മുഹമ്മദില്‍ നിന്ന് കുഴല്‍ രൂപത്തിലാക്കിയ അരക്കിലോ സ്വര്‍ണ്ണവും പരിശോധനയില്‍ കണ്ടെടുത്തു. 250 ഗ്രാം വീതം തൂക്കമുളള സ്വര്‍ണ്ണത്തെ കുഴല്‍ രൂപത്തിലാക്കിയശേഷം അതിനെ കറുത്ത പേപ്പര്‍ ഉപയോഗിച്ച് പൊതിഞ്ഞ് രണ്ട് മലദ്വാരത്തിനുളളില്‍ കടത്തിവെയ്ക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. ഇവരില്‍ അറയില്‍ മമ്മൂട്ടി, അബ്ദുള്‍ ഗഫൂര്‍ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 20ലക്ഷം രൂപയ്ക്ക് താഴെയുളള വിലയുളള സ്വര്‍ണ്ണമാണ് നൈനാ മുഹമ്മദ് കടത്താന്‍ ശ്രമിച്ചത് .ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പകരം ഇയാള്‍ക്കെതിരെ കേസെടുത്തുവെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ഇവരുടെ സംഘത്തിന് വിമാനത്തില്‍ വച്ച് സ്വര്‍ണ്ണം കൈമാറാനാണ് പദ്ധതിയിട്ടിരുന്നത്. ഷാര്‍ജയില്‍ നിന്നും തിരുവനന്തപുരതെത്തി തിരികെ ചെന്നൈയിലേക്ക് പോകുന്ന എയര്‍ഇന്ത്യാ വിമാനത്തിലെ യാത്രക്കാരില്‍ സ്വര്‍ണ്ണക്കടത്ത് വ്യാപകമെന്നുളള രഹസ്യത്തെ തുടര്‍ന്ന് കസ്റ്റംസ് പ്രത്യേക സംഘത്തെ പരിശോധനക്കായി നിയോഗിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. പിടികൂടീയ സ്വര്‍ണ്ണം വിമാനത്താവളത്തിലെ കസ്റ്റംസിന്റെ വെയര്‍ഹൗസിലേക്ക് മാറ്റി. എയര്‍ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ കൃഷ്‌ണേന്ദു രാജാ മിന്റുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ശ്രീകുമാര്‍, ആന്‍സി, ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ്, ഷിബു, രജനീഷ്, സുധന്‍ശു എന്നിവരാണ് ഇവരെ പിടികൂടി ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha
























