തലസ്ഥാനത്ത് മാവോയിസ്റ്റ് ആക്രമണത്തിന് സാധ്യത, പോലീസിന് ജാഗ്രതാ നിര്‍ദ്ദേശം

തലസ്ഥാന നഗരത്തില്‍ ഉള്‍പ്പെടെ ചെറിയ ചെറിയ ആക്രമണങ്ങള്‍ നടത്തി കേരളത്തില്‍ സാന്നിദ്ധ്യമറിയിക്കാന്‍ മാവോയിസ്റ്റുകള്‍ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസിന് കര്‍ശന ജാഗ്രതാനിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. രാത്രി പട്രോളിംഗിന് പിസ്റ്റള്‍ കരുതണമെന്നും സ്‌റ്റേഷനുകള്‍ക്ക് റൈഫിളുമായി 24 മണിക്കൂറും കാവല്‍ വേണമെന്നും ആയുധശേഖരം കരുതലോടെ സൂക്ഷിക്കണമെന്നും കമ്മിഷണര്‍ എച്ച്. വെങ്കിടേഷ് ഉദ്യോഗസ്ഥരുടെ യോഗംവിളിച്ച് നിര്‍ദ്ദേശിക്കുകയായിരുന്നു.
കേരളത്തിലെ പത്ത് നഗരങ്ങളില്‍ മാവോയിസ്റ്റുകളുടെ അര്‍ബന്‍ ആക്ഷന്‍ കമ്മിറ്റികള്‍ സജീവമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഐ.ടി സ്ഥാപനങ്ങള്‍, കോളേജുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് യുവാക്കളെ ചേര്‍ക്കുന്നതായും പോലീസിന് സൂചന ലഭിച്ച് കഴിഞ്ഞു. ആദിവാസി മേഖലകളില്‍ നിന്ന് നഗര പ്രദേശങ്ങളിലേക്ക് ചുവടുറപ്പിച്ച് സംഘടന ശക്തിപ്പെടുത്തുകയാണ് മാവോയിസ്റ്റുകളുടെ ലക്ഷ്യം. ജനകീയപ്രശ്‌നങ്ങളും സമരങ്ങളും ഏറ്റെടുക്കാനും മാവോയിസ്റ്റുകള്‍ ശ്രമിക്കുണ്ടന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ചൂഷണവും, ക്വാറി പോലുള്ള പരിസ്ഥിതി പ്രശ്‌നങ്ങളുമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ആക്രമിക്കാനിടയുണ്ട്.
തീവ്ര ചിന്താഗതിയുള്ള യുവാക്കളെ ആകര്‍ഷിക്കാന്‍ ഇടയ്ക്കിടെ ആക്രമണമുണ്ടാകാം. അര്‍ബന്‍ കമ്മിറ്റികളില്‍ എത്രപേരുണ്ടാകുമെന്നോ ആരാണ് നേതൃത്വം വഹിക്കുന്നതെന്നോ വ്യക്തമായിട്ടില്ല. ബാംഗ്‌ളൂര്‍, മംഗലാപുരം, മൈസൂര്‍, ഷിമോഗ നഗരങ്ങളിലെ ആക്ഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനശൈലി കര്‍ണാടക രഹസ്യാന്വേഷണവിഭാഗം കൈമാറിയിട്ടുണ്ട്. മാംഗ്ലൂര്‍, കുവേമ്പു സര്‍വകലാശാലകളില്‍ നിന്നാണ് അവിടെ റിക്രൂട്ട്‌മെന്റ് നടന്നത്. കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലും കണ്ണൂര്‍, കാലിക്കറ്റ്, കേരള സര്‍വകലാശാലകളിലും മാവോയിസ്റ്റ് അനുഭാവമുള്ള വിദ്യാര്‍ത്ഥികളുണ്ടെന്നാണ് ഇന്റലിജന്‍സ് വിവരം. ഗവേഷണവിദ്യാര്‍ത്ഥികളും ചില അദ്ധ്യാപകരും പിന്തുണയ്ക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha