സുന്ദരിയായ കാമുകിയെ മുന്നില്‍ നിര്‍ത്തി മോഷണം... പകല്‍ മാന്യരെ കണ്ട് ജനം അമ്പരന്നു

പലതരത്തിലുള്ള മോഷണ കഥകള്‍ കേട്ട് ശീലിച്ച നാട്ടുകാര്‍ക്ക്, സുന്ദരിയായ കാമുകിയെ മുമ്പില്‍ നിര്‍ത്തി നടത്തിയ മോഷണം കേട്ട് ശരിക്കും അമ്പരപ്പാണ് തോന്നിയത്. കണ്ടാല്‍ നല്ല ചുള്ളന്മാര്‍. വലിയ വീട്ടിലെ കുട്ടികള്‍. ഇത് മുതലെടുത്താണ് ഈ സംഘം മോഷണ പരമ്പര തുടര്‍ന്നത്. യുവാക്കള്‍ മോഷണം നടത്തുമ്പോള്‍ അത് പണമാക്കി മാറ്റുക എന്നതാണ് ഈ സുന്ദരിയുടെ ദൗത്യം. സിറ്റിയിലെ പേരു കേട്ട ജുവലറികളില്‍ ഒരു സംശയവും തോന്നാതെ വില്‍ക്കാന്‍ ഈ സുന്ദരി കാമുകിക്ക് കഴിഞ്ഞു. എന്നാല്‍ കാഞ്ഞിരംകുളത്ത് കട പൂട്ടിക്കൊണ്ടിരുന്ന വൃദ്ധയുടെ കഴുത്തില്‍ കിടന്ന മാലപിടിച്ചു പറിച്ച് രക്ഷപ്പെട്ട കേസില്‍ സംഘം അകത്തായതോടെയാണ് ഇവരുടെ കഥ പുറം ലോകമറിഞ്ഞത്.
ഇക്കഴിഞ്ഞ 18 ന് രാത്രി 7.30 ഓടെ തിരുവനന്തപുരം ജില്ലയിലെ കാഞ്ഞിരംകുളം കരിച്ചലിലായിരുന്നു സംഭവം. മുറുക്കാന്‍കട പൂട്ടുകയായിരുന്ന 70 കാരി കഴിവൂര്‍ കരിച്ചല്‍ കടയാറ വീട്ടില്‍ ബേബിയുടെ കഴുത്തില്‍ കിടന്ന രണ്ടര പവന്റെ മാല പൊട്ടിച്ച് ഈ സംഘം കടന്നുകളഞ്ഞു.
സംഘം സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പരാതിക്കാരി പോലീസിന് നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ മോഷ്ടിക്കാനുപയോഗിച്ച ബൈക്ക് കണ്ടെത്തിയത്. ഈ ബൈക്ക് മണക്കാട് പുത്തന്‍കോട്ട വലിയ വിളാകം മേലതില്‍ വീട്ടില്‍ നവീന്‍ സുരേഷിന്റേതാണെന്ന്(20) പോലീസിന് മനസിലായി.
തുടര്‍ന്ന് കാഞ്ഞിരംകുളം പോലീസ് ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിലേക്ക് വിവരം കൈമാറി. വ്യാപാകമായ അനേഷണത്തില്‍ കാട്ടാക്കട, പൂജപ്പുര ഉള്‍പ്പെടെ നിരവധി സ്‌റ്റേഷനുകളില്‍ കേസുള്ളതായി കണ്ടെത്തിയതോടെ നവീനിനെ പിടികൂടി. എന്നാല്‍, മോഷണം നിര്‍ത്തിയ താന്‍ രണ്ടാഴ്ചയായി ഷാഡോ പോലീസിനെ ഇന്‍ഫോര്‍മറായി പ്രവര്‍ത്തിക്കുന്നയാതി പറഞ്ഞ് തടിതപ്പാന്‍ നവീന്‍ ശ്രമം നടത്തി. ചില പുതിയ പിടിച്ചുപറിക്കാരുടെ പേരുകള്‍ നല്‍കി.
എന്നാല്‍, നവീന്‍ നല്‍കിയ മൊഴിയില്‍ സംശയം തോന്നിയ പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കള്ളിപുറത്തായി. തുടര്‍ന്ന് അരുവിപ്പുറം അയിരൂര്‍ ഷിംന നിവാസില്‍ ആദര്‍ശ് (18), നവീന്റെ കാമുകി ഈഞ്ചക്കല്‍ കോട്ടക്കകം മുറി വാച്ചാല്‍വീട്ടില്‍ ശ്രീദേവി(27) എന്നിവരെ പിടികൂടി.
മോഷണ മുതല്‍ മുന്തിയ ജ്വല്ലറികളില്‍ വില്‍ക്കുന്നത് കാമുകിയായ ശ്രീദേവി മുഖാന്തിരമായിരുന്നു. സിറ്റിയില്‍ മാത്രം 14 കേസുള്ള സംഘത്തിന് തമിഴ്‌നാട്ടിലെ മധുര ഉള്‍പ്പെടെയുള്ള സ്‌റ്റേഷനുകളിലും കേസുകളുണ്ടെന്ന് പോലീസ് പറയുന്നു. മോഷണം നടത്തിയാല്‍ കന്യാകുമാരിയില്‍ എത്തി പലവഴിക്കും പിരിയുന്നതിനാല്‍ ടവര്‍ ലോക്കേഷന്‍ നോക്കി പ്രതികളെ തേടി പോകുന്ന പോലീസ് വെള്ളം കുടിക്കുകയാണ് പതിവ്. രണ്ട് കുട്ടികളുടെ മാതാവായ ശ്രീദേവിയുടെ പേരില്‍ വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ നേരത്തെ കേസുള്ളതായും പോലീസ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha