തമ്മിലടിച്ച് ഭരണം പോകുമോ എന്ന ഭയം, പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ കൂടെ നിയമസഭാതിരഞ്ഞെടുപ്പ് കൂടി നടത്താന്‍ കോണ്‍ഗ്രസില്‍ ആലോചന

കോണ്‍ഗ്രസിനുള്ളിലെ തമ്മിലടി ഇങ്ങനെ തുടര്‍ന്നാല്‍ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഭരണത്തിലെത്താന്‍ കഴിയില്ലെന്ന വിലയിരുത്തലില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ ഇലക്ഷനും നടത്താന്‍ കോണ്‍ഗ്രസിന്റെ ഉന്നതതലങ്ങളില്‍ ആലോചന. അടുത്ത സെപ്തംബറിലോ ഒക്ടോബറിലോ ആകും പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുക. അതിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനാണ് നീക്കം. അതിലൂടെ ഭേദപ്പെട്ട വിജയം നേടുകയാണ് ഉദ്ദേശ്യം.
മദ്യനയത്തില്‍ കാണുന്നവരോടൊക്കെ ഓടി നടന്ന് വിശദീകരിക്കേണ്ട നിലപാടിലാണ് ഉമ്മന്‍ചാണ്ടി. സ്വയം തെറ്റ് ഏറ്റെടുത്ത് ഇമേജ് കൂട്ടാന്‍ ശ്രമിച്ചെങ്കിലും സൂധീരന്‍ എല്ലാം കൊണ്ടുപോകുന്ന സ്ഥിതിയായി. സൂധീരനെ ഡല്‍ഹിയിലേക്ക് കടത്താന്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ശ്രമിച്ചപ്പോള്‍ ഹൈക്കമാന്റിന് മിണ്ടാട്ടമില്ല. സുധീരനാണെങ്കില്‍ വാശിയിലാണ്. പാര്‍ട്ടിയാണോ വലുത് അതോ സര്‍ക്കാരോ എന്ന എന്ന ചോദ്യം അണികള്‍ക്കിയയില്‍ ഉയര്‍ത്തിയാണ് സുധീരന്റെ നീക്കം. ഇതിന് തടയിടണമെങ്കില്‍ ഒറ്റ വഴിയേ ഉമ്മന്‍ചാണ്ടിയുടെ മനസില്‍ തെളിഞ്ഞുള്ളു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പം കൂടി നടത്തുക.
2015ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും 2016 മാര്‍ച്ചിലോ ഏപ്രിലിലോ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പും തമ്മില്‍ മാസങ്ങളുടെ വ്യത്യാസമേയുള്ളൂ. അതിനാല്‍, തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ ഇലക്ഷനും നടത്തിയാലെന്ത് എന്ന ആലോചനയാണ് പാര്‍ട്ടി നേതൃത്വത്തില്‍ മുറുകുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് കനത്ത തിരിച്ചടിയാണ് ലഭിക്കുന്നതെങ്കില്‍ അതിനെക്കാളും മോശം അവസ്ഥയാകും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുക. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് തിരിച്ചടികിട്ടിയാല്‍ അത് പ്രതിപക്ഷം മുതലാക്കും. അവരുടെ തുടര്‍പ്രവര്‍ത്തനത്തിന് അത് ഊര്‍ജ്ജം പകരും. ആ പരിക്ക് കുറയ്ക്കാനും കൂടിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.
മദ്യനയത്തില്‍ ആകെ കുഴപ്പംപിടിച്ച സ്ഥിതിയിലാണ് കോണ്‍ഗ്രസും യു.ഡി.എഫും. മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയതിനെതിരെ സുധീരന്‍ ആഞ്ഞടിക്കുകയും അതിന് ഉമ്മന്‍ചാണ്ടിതന്നെ മറുപടി നല്‍കുകയും ചെയ്തതോടെ അന്തരീക്ഷം ആകെ വഷളായിരിക്കുകയാണ്. എന്നാല്‍, പറയാനുള്ളത് ഇരുകൂട്ടരും പറഞ്ഞശേഷം അവരവരുടെ നിലപാടുകളില്‍ വെള്ളംചേര്‍ക്കാതെ വെടിനിറുത്തലിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ പ്രകടിപ്പിക്കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന കലാപത്തിന്റെ അലയൊലി കുറച്ചുദിവസത്തിനുള്ളില്‍ കെട്ടടങ്ങും. മദ്യനയത്തില്‍ തിരുത്തല്‍ വരുത്തിയതില്‍ വി.എം. സുധീരന് അമര്‍ഷമുണ്ടെങ്കിലും തന്റെ നിലപാട് വിശദീകരിച്ച് പതിയെ അദ്ദേഹവും പിന്‍വാങ്ങും. അതോടെ പാര്‍ട്ടിയില്‍ വീണ്ടും സമാധാനാന്തരീക്ഷം കൈവരുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha