സ്വന്തം തന്തയേയും തള്ളയേയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകര്‍. പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്

സ്വന്തം തന്തയേയും തള്ളയേയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും പോലീസ് പ്രതി ചേര്‍ത്തവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പാര്‍ട്ടി എടുത്ത നിലപാടുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനംമാണ് അദ്ദേഹം അഴിച്ച് വിട്ടത്.
പൊലീസിന്റെ റിപ്പോര്‍ട്ട് പാര്‍ട്ടി അവജ്ഞയോടെ തള്ളിക്കളയണമായിരുന്നു. സ്മാരകം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ചെന്നിത്തല കൂടി ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയതെന്നും വി.എസ് വ്യക്തമാക്കി.
ആലപ്പുഴയില്‍ വിഭാഗീയതയെന്ന വാര്‍ത്തകളെ പൂര്‍ണമായി തള്ളിക്കളയുന്നു. വ്യാഖ്യാനിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാമെന്നും അക്കാര്യം പാര്‍ട്ടി പിന്നീട് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha