മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ഒന്നിച്ചു നിന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാവുമെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ഒന്നിച്ചു നിന്നാല്‍ കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാവുമെന്ന് രമേശ് ചെന്നിത്തല. ഒന്നിച്ചു നിന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാരിന് കേരളത്തില്‍ ഭരണത്തുടര്‍ച്ച നേടാനാവുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കണം. കോണ്‍ഗ്രസിന്റെ നൂറ്റിഇരുപത്തിയെട്ടാം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോണ്‍ഗ്രസ് ദേശീയതലത്തില്‍ തന്നെ മാതൃകയാണെന്ന് എ.ഐ.സി.സി പറഞ്ഞിട്ടുണ്ട്. ഭിന്നതകളുണ്ടായി കോണ്‍ഗ്രസ് ദുര്‍ബലപ്പെടുമെന്ന് രാഷ്ട്രീയ എതിരാളികള്‍ കരുതുന്നുണ്ട്. അത് ശരിയല്ലെന്ന് തെളിയിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. കേരളത്തിലെ കോണ്‍ഗ്രസിന് അടുത്തിടെയുണ്ടായ നേട്ടങ്ങള്‍ ഏതെങ്കിലും വ്യക്തിയുടേയോ വ്യക്തികളുടേയോ നേട്ടമല്ല.
പാര്‍ട്ടിയില്‍ ഐക്യം ഊട്ടിഉറപ്പിക്കലാണ് ഓരോ നേതാവിന്റെയും കടമ. കോണ്‍ഗ്രസ് ഐക്യത്തോടെ മുന്നോട്ട് പോവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അത് നിറവേറ്റേണ്ടത് ഓരോ നേതാക്കളുടെയും കടമ. പരസ്പര വിശ്വാസത്തോട് കൂടി മൂന്നോട്ട് പോവുന്ന അവസ്ഥ പാര്‍ട്ടിയില്‍ രൂപപ്പെടുത്തണം. കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടു പോണം. എല്ലാ നേതാക്കള്‍ക്കും അവരുടേതായ കഴിവുകളുണ്ട്. അത് പാര്‍ട്ടിക്കു വേണ്ടി പ്രയോജനപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha