ബേബിയെ തോല്‍പ്പിച്ചത് മമ്മൂട്ടിയോ? ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്തെ സീറ്റ് നഷ്ടപ്പെടല്‍ മാത്രമായിരുന്നു ആ നടന്റെ ആഗ്രഹമെന്ന് സുരേഷ് ഗോപി

മമ്മൂട്ടിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പേളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ കൊല്ലത്ത് തോല്‍പ്പിച്ചത് മലയാളത്തിലെ ഒരു നടനും ആ നടന്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന ചാനലാണെന്നും സുരേഷ്‌ഗോപി പറഞ്ഞു. മാതാ അമൃതാനന്ദമയിക്കെതിരേ ചാനല്‍ കൊടുത്ത ശബ്ദം പരാജയത്തിന് കാരണമായി. ഇക്കാര്യത്തില്‍ കൊല്ലത്തെ സീറ്റ് നഷ്ടപ്പെടല്‍ മാത്രമായിരുന്നു നടന്റെ ആഗ്രഹമെന്നും സുരേഷ്‌ഗോപി പറഞ്ഞു. ഒരു പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ്‌ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.
മന്ത്രിയാവാന്‍ പ്രധാനമന്ത്രി മോഡി ക്ഷണിച്ചിരുന്നതായും നടന്‍ സുരേഷ് ഗോപി വെളിപ്പെടുത്തി. രാജ്യസഭാമെമ്പറാക്കാനും അതുവഴി മന്ത്രിയാകാമെന്നും മോഡി സൂചിപ്പിച്ചിരുന്നതായി നടന്‍ സുരേഷ് ഗോപി വെളിപ്പെടുത്തി. എന്നാല്‍, ഇനി അങ്ങനെ സംഭവിച്ചാല്‍ തന്നെ അത്ഭുതപ്പെടേതില്ലന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ നല്ല നടന്‍ മോഹന്‍ലാല്‍ ആണെന്നും നല്ല നേതാവ് വിഎസ് അച്യുതാനന്ദനാണെന്നും സുരേഷ് ഗോപി പറഞ്ഞു. ആരു ചോദിച്ചാലും ഇവരുടെ പേര് ഞാന്‍ സന്തോഷത്തോടു കൂടിയും അഭിമാനത്തോടു കൂടിയും പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. വി.എസിന്റെ ഒപ്പം നില്‍ക്കുന്ന, നിര്‍ത്തുന്ന മറ്റൊരു രാഷ്ട്രീയ നേതാവ് വി.എം. സുധീരനാണ്. അതുപോലെ ഏറ്റവും നല്ല 5 എം.എല്‍.എ. മാരുടെ പേരില്‍ ആദ്യത്തെ പേര് കെ. മുരളീധരന്റേതാണ്. അദ്ദേഹത്തിന്റെ മഹത്വം പ്രവര്‍ത്തനം കൊണ്ടാണ് ഞാന്‍ ഇങ്ങനെ പറയുന്നത്.
ഭരണത്തിലെ വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് മാവോയിസ്റ്റുകള്‍ ഉണ്ടെന്നും, അവര്‍ അക്രമം അഴിച്ചുവിട്ടിരിക്കുന്നതെന്നും ചിലര്‍ പ്രചരിപ്പിക്കുന്നത്. മാവോയിസ്റ്റുകള്‍ ഉങ്കെില്‍ എന്തുകൊണ്ടാണ് അവരെ അറസ്റ്റുചെയ്യാത്തത്? നാടിന്റെ വികസനത്തിന് ഒപ്പം നില്‍ക്കേ മുഖ്യമന്ത്രി അതില്‍ നിന്നും വ്യതിചലിച്ചെന്ന് മനസിലാക്കിയപ്പോള്‍ ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ പ്രതികരിച്ചതിന് വിവരംകെട്ട ചിലര്‍ എന്റെ കോലം കത്തിച്ചു. അതില്‍ എനിക്കു വല്ലാത്ത വേദനയുണ്ട്. യേശുദാസിന്റെ തന്തയ്ക്കും തള്ളയ്ക്കും വരെ വിളിച്ചവരാണ് ഇപ്പോഴത്തെ പിള്ളേര്‍. അവരെ പേടിച്ചാണ് ചുംബന സമരം പോലുള്ള വ്യത്തികെട്ട പരിപാടിക്കെതിരെ പ്രതികരിക്കാത്തതെന്നും സുരേഷ്‌ഗോപി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha