അമ്മയും കുഞ്ഞും കായലില്‍ ചാടി; രക്ഷിക്കാനായി ചാടിയ നേവി ഉദ്യോഗസ്ഥനെ കുറിച്ച് വിവരമില്ല; കണ്ണീരോടെ വീട്ടുകാര്‍

കൊച്ചികാര്‍ക്കെന്നല്ല മലയാളികള്‍ക്കൊക്കെ ഓര്‍മ്മ കാണും. കൊച്ചി കായലില്‍ വെണ്ടുരുത്തി പാലത്തില്‍ നിന്നും ഒരമ്മയും കുഞ്ഞും കായലില്‍ ചാടിയ സംഭവം. സംഭവം കണ്ടുകൊണ്ടുവന്ന നേവി ഉദ്യോഗസ്ഥന്‍ അമ്മയേയും കുഞ്ഞിനെയും രക്ഷിക്കാര്‍ ഒപ്പം ചാടി. 2014 ഒക്‌ടോബര്‍ 3 നായിരുന്നു സംഭവം. ഫലമോ നേവി ഉദ്യോഗസ്ഥന്റെ മൃതദേഹം പോലും കണ്ടെത്തിയില്ല. വിഷ്ണു ഉണ്ണി എന്നാണ് നേവി ഉദ്യോഗസ്ഥനായ ചെറുപ്പക്കാരന്റെ പേര്. ഇരുപത്തിരണ്ട് വയസ്. നിര്‍ദ്ദന കുടുംബത്തിലെ അംഗം. കുടുംബം പുലരാന്‍ ഉണ്ണിയുടെ ശമ്പളം വേണം. മറ്റൊരു മാര്‍ഗവുമില്ലാത്തതുകൊണ്ടാണ് അയാള്‍ നേവിയില്‍ ചേര്‍ന്നത്.
തനിക്ക് ചുറ്റുമുളളവരുടെ വേദന മനസിലാക്കുന്നതില്‍പരം കാരുണ്യപ്രവര്‍ത്തി മറ്റെന്തുണ്ടെന്ന് ഉണ്ണി കരുതികാണണം. അതുകൊണ്ടാണല്ലോ ഒരു സഹോദരി തന്റെ കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടുന്നത് കണ്ടപ്പോള്‍ രക്ഷിക്കാന്‍ പുറപ്പെട്ടത്. ഏതായാലും ബാര്‍തുറക്കാന്‍ വെപ്രാളപ്പെടുന്ന നമ്മുടെ ഭരണകൂടത്തിന് ഇതൊന്നും കേള്‍ക്കാന്‍ നേരമില്ല. അവര്‍ വിഷ്ണുഉണ്ണിയുടെ കുടുംബത്തിന്റെ വേദന കേട്ടില്ല. ഇരുപത്തിരണ്ടുവയസുളള ഒരു ചെറുപ്പക്കാരനെ കാണാതായപ്പോള്‍ പോലീസ് ഒരു എഫ്.ഐ.ആര്‍ പോലും രജിസ്റ്റര്‍ ചെയ്തില്ലെന് കേട്ടാല്‍ ഞെട്ടരുത്. കാലം ഇങ്ങനെയാണെന്ന് കരുതിയാല്‍മതി. വിഷ്ണു ഉണ്ണിയുടെ കുടുംബം പല വാതിലുകളില്‍ മുട്ടിയിട്ടും ഫലമുണ്ടായില്ല. ആരും അവരുടെ വേദന കേള്‍ക്കാന്‍ നിന്നില്ല.
ഒടുവില്‍ സിസ്റ്റര്‍ അഭയയുടെ മരണം മാലോകര്‍ക്ക് മുമ്പില്‍ സജീവമാക്കി നിര്‍ത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ വേണ്ടി വന്നു വിഷ്ണു ഉണ്ണിയുടെ കുടുംബത്തിന്റെ വേദന ഏറ്റെടുക്കാന്‍. ജോമോന്‍ മനുഷ്യാവകാശ കമ്മീഷന് മുമ്പില്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു. വിഷ്ണു ഉണ്ണിയുടെ മൃതദേഹം കണ്ടെടുക്കണമെന്നാണ് ആവശ്യം. അതെന്തായാലും തന്റെതല്ലാത്ത കുറ്റത്തിന് രക്തസാക്ഷിത്വം വഹിക്കേണ്ടിവന്ന വിഷ്ണുഉണ്ണിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.
ജോമോന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ഉത്തരവിട്ടു. ഒരു മാന്‍മിസിംഗ് കേസുപോലും രജിസ്റ്റര്‍ ചെയ്യാത്ത സംഭവത്തില്‍ താത്കാലിക ആശ്വാസം വന്നുവെന്നു കരുതാം. കമ്മീഷന്റെയും ജോമോന്റെയും ഇടപെടല്‍ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്നു കരുതാം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തശേഷം എറണാകുളം ജില്ലാ പോലീസ് മേധാവി ജനുവരി 28ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ വിശദീകരണം സമര്‍പ്പിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശിയുടെ ഉത്തരവ്. ജോമോന് നന്ദി പറയാം. ആരുമില്ലാത്തവര്‍ക്ക് ആരെങ്കിലുമൊക്കെ വേണമല്ലോ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha