കേരള രാഷ്ടീയത്തിലേക്ക് ഇനിയില്ലെന്ന് എകെ ആന്റണി

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഇനിയിലെന്ന് മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണി. കേരള രാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞു. ഇവിടത്തെ രാഷ്ട്രയത്തിലേക്ക് ഇനി താനില്ലെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിച്ചു നില്‍ക്കണം. കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളത് ചായക്കോപ്പയിലെ ചലനം മാത്രമാണ്. ഈ കലക്കവെള്ളത്തില്‍ മിന്‍പിടിക്കാന്‍ ആരും ശ്രമിക്കേണ്ട. നേതാക്കള്‍ ഒരുമിച്ചു നിന്നാല്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കാനാവും. അങ്ങനെ ചെയ്താല്‍ 2016ല്‍ കേരളം തിരിച്ചുപിടിച്ച് ചരിത്രം സൃഷ്ടിക്കാന്‍ കഴിയും. കോണ്‍ഗ്രസ് മുക്തഭാരതം എന്നത് ഒരു ദിവാസ്വപ്‌നം മാത്രമാണ് എ.കെ. ആന്റണി പറഞ്ഞു.
സംസ്ഥാന കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഏ.കെ. ആന്റണിയാണെന്ന് എം.എം. ജേക്കബ് കഴിഞ്ഞ ദിവസം പരോക്ഷമായി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരിക്കുകയായിരുന്നു ആന്റണി.
കോണ്‍ഗ്രസിന്റെയും ആന്റണിയുടെ പിറന്നാള്‍ ദിനമായിരുന്നു ഇന്ന്. അദ്ദേഹത്തിന്റെ 75 ജന്മദിനം ഡല്‍ഹിയിലാണ് ആഘോഷിച്ചത്. മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും ആന്റണിക്ക് ആശംസകള്‍ നേര്‍ന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha