Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചൂട് പിടിച്ചതോടെ മാസ് ഡയലോഗുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി റാലികളില്‍ തരംഗമാകുന്നു... അതില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിനെതിരെയാണ് 

01 APRIL 2019 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചൂട് പിടിച്ചതോടെ മാസ് ഡയലോഗുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി റാലികളില്‍ തരംഗമാകുന്നു. അതില്‍ ഭൂരിപക്ഷവും കോണ്‍ഗ്രസിനെതിരെയാണ്. അതുകൊണ്ട് തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ആവേശമായി മാറുകയാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ ഡയലോഗുകള്‍. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് ചിലരെന്നും ത്രിപുരയില്‍ ഉണ്ടായ മാജിക് ഇത്തവണ ഒഡീഷയിലും ആവര്‍ത്തിക്കും. സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും പേരെടുത്ത് വിമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ മോദി നടത്തിയ ഒളിയമ്പാണ് ഏറ്റവും ശ്രദ്ധേയം. രാജ്യത്തെ സര്‍ക്കാര്‍ അവരുടെ അച്ഛന്റെ സ്വത്താണെന്നാണ് ചിലര്‍ കരുതുന്നത്. ജനങ്ങള്‍ അതിന് മറുപടി നല്‍കും- മോദി വ്യക്തമാക്കി.

ജനം എനിക്ക് രണ്ടാമൂഴം നല്‍കുമെന്നാണ് വിശ്വസിക്കുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തെ സ്വത്തിനെ അഴിമതിയില്‍ നിന്ന് സംരക്ഷിക്കും.ഇന്ത്യയുടെ എല്ലാ കോണില്‍ നിന്നും വലിയ ജനപിന്തുണയാണ് സര്‍ക്കാരിന് ലഭിക്കുന്നത്. നമ്മുടെ ബാലക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹങ്ങള്‍ പാകിസ്ഥാന്‍ എണ്ണിക്കൊണ്ടിരിക്കുകയാണ്. പക്ഷെ, കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ഇപ്പോഴും തെളിവുകള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തുന്നു. വ്യോമാക്രമണം കഴിഞ്ഞിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് മോദിയുടെ ഈ പ്രസ്താവന. നമ്മള്‍ ഭീകരവാദം തുടച്ചുനീക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുന്നു, ശത്രു പാളയത്തിലേക്ക് കടന്നു കയറി ആക്രമണം നടത്തുന്നു. അപ്പോഴും പ്രതിപക്ഷം തെളിവ് ചോദിക്കുകയാണെന്നും മോദി പരിഹസിച്ചു.

റാഫേല്‍ ഇടപാടിലെ അഴിമതിയെ ചൊല്ലി ആരോപണം ഉയര്‍ന്നപ്പോള്‍ കാവല്‍ക്കാരനായ (ചൗക്കിദാര്‍) മോദി കള്ളനായി (ചോര്‍) മാറിയിരിക്കുകയാണെന്ന് രാഹുല്‍ഗാന്ധി പരസ്യമായി ആക്ഷേപിച്ചിരുന്നു. അതിന് പിന്നാലെ പലരും അതേറ്റെടുത്തു. അതോടെ മേം ചൗക്കീദാര്‍ ഹൂം , ഞാന്‍ കാവല്‍ക്കാരനാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ബി.ജെ.പി പ്രവര്‍ത്തകര്‍ അത് ഏറ്റുപിടിക്കുകയും അവര്‍ തങ്ങളുടെ പ്രൊഫൈലില്‍ പേരിനൊപ്പം ചൗക്കിദാര്‍ എന്ന് ചേര്‍ത്തു. അതിന് പിന്നാലെയാണ് ഉപഗ്രഹവേധ മിസൈല്‍ ശക്തി ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അതോടെ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാട്ടി കോണ്‍ഗ്രസ് അടക്കം രംഗത്തെത്തി. 

ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം വിജയകരമാക്കിയ ശാസ്ത്രഞ്ജരെ രാഹുല്‍ഗാന്ധി അഭിനന്ദിക്കുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലോക നാടകദിന ആശംസകള്‍ നേരുകയും ചെയ്തു. ലോക നാടകദിനമായിരുന്നു അന്ന്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരം നാടകങ്ങള്‍ കളിക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ അതിനൊക്കെ തെരഞ്ഞെടുപ്പ് റാലികളില്‍, ശക്തമായ ഭാഷയിലൂടെ കോണ്‍ഗ്രസിനും മറ്റ് പ്രതിപക്ഷപാര്‍ട്ടികള്‍ക്കും മറുപടി നല്‍കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. വരുംദിവസങ്ങളിലും പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷനും തമ്മിലുള്ള വാക്‌പോര് ശക്തമാകുമെന്ന് ഉറപ്പാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends