Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

അഭിനന്ദന പ്രവാഹം... സിവില്‍ സര്‍വ്വീസ് റാങ്ക് വന്നപ്പോള്‍ ശ്രീധന്യയുടെ കണ്ണ് നിറഞ്ഞു; വയനാട്ടിലെ ആദിവാസി പെണ്‍കുട്ടി റാങ്ക് നേടിയതോടെ സന്തോഷ പെരുമഴയില്‍ ഒരു നാട്

06 APRIL 2019 10:58 AM IST
മലയാളി വാര്‍ത്ത

വയനാട് മല കടന്ന് സിവില്‍ സര്‍വീസ് റാങ്കെത്തി. ശ്രീധന്യ എന്ന കൊച്ചു മിടുക്കി പട്ടിണിയോട് പടവെട്ടി നേടിയത് മികച്ച റാങ്കാണ്. 2018 ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയിലാണ് ശ്രീധന്യ മികച്ച വിജയം നേടിയത്. കനിഷക് കട്ടാരിയയ്ക്കാണ് ഒന്നാം റാങ്ക്. വനിതകളില്‍ ഭോപ്പാല്‍ സ്വദേശിനി സൃഷ്ടി ജയന്ത് ദേശ്മുഖ് ആണ് ഒന്നാം സ്ഥാനത്ത്.

759 പേരെയാണ് വിവിധ സര്‍വ്വീസുകളില്‍ നിയമനത്തിന് തിരഞ്ഞെടുത്തത്. ഇതില്‍ 577 പുരുഷന്‍മാരും 182 സ്ത്രീകളുമാണ് പട്ടികയില്‍ ഉള്ളത്. തൃശ്ശൂര്‍ സ്വദേശിനിയായ ശ്രീലക്ഷ്മി ആര്‍ 29ആം റാങ്ക് നേടി.

ആദിവാസി വിഭാഗത്തില്‍ നിന്നും സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടുന്ന ആദ്യയാളായ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി ശ്രീധന്യക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. മറ്റു കുട്ടികള്‍ക്ക് ശ്രീധന്യയുടെ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഉയര്‍ന്ന വിജയം സ്വന്തമാക്കിയ മറ്റ് മലയാളി വിദ്യാര്‍ഥികള്‍ക്കും അദ്ദേഹം അനുമോദനങ്ങള്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ് 

സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍. ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ 410ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ എല്ലാവിധ ആശംസകളും. ഉയര്‍ന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാര്‍ഥികള്‍ക്കും അനുമോദനങ്ങള്‍.

വയനാട് പൊഴുതന സ്വദേശിനിയായ ആദിവാസി പെണ്‍കുട്ടി ശ്രീധന്യ സുരേഷിന് 410ാം റാങ്കാണ് ലഭിച്ചത്. രഞ്ജിന മേരി വര്‍ഗീസ് 49ാം റാങ്ക് നേടി. പയ്യന്നൂര്‍ സ്വദേശിയായ അര്‍ജുന്‍ മോഹന് 66ാം റാങ്ക് നേടി

ഐ.ഐ.ടി ബോംബയില്‍ നിന്ന് എഞ്ചിനിയറിംഗ് ബിരുദത്തിന് ശേഷം ഡാറ്റ സയന്റിസ്റ്റായി ജോലി ചെയ്യുകയാണ് ഒന്നാം റാങ്കുകാരനായ കനീഷക് കട്ടാരിയ.

2016ല്‍ പഠനം പൂര്‍ത്തിയാക്കി െ്രെടബല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന സമയത്തുണ്ടായ ഒരു അനുഭവമാണ് സിവില്‍ സര്‍വ്വീസ് എന്ന ആഗ്രഹത്തിലേക്ക് ശ്രീധന്യയെ വീണ്ടുമെത്തിച്ചത്. അന്നത്തെ സബ്കളക്ടറായിരുന്ന ശ്രീറാം സാംബ്ബശിവന്‍ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളായിരുന്നു ശ്രീധന്യയുടെ മനസില്‍ ഉണ്ടായിരുന്ന ആ?ഗ്രഹം വീണ്ടും ആളിക്കത്തിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ. ആദിവാസി വിഭാഗത്തില്‍ ഒരു മലയാളി പെണ്‍കുട്ടി ഈ നേട്ടം സ്വന്തമാക്കുന്നത് ഇതാദ്യമായാണ്.

അന്നത്തെ സബ് കളക്ടറായിരുന്ന ശ്രീറാം സാംബശിവ റാവുവിന് ഒരു പരിപാടിയ്ക്കിടെ ലഭിച്ച പ്രതികരണങ്ങളാണ് മനസില്‍ ഉണ്ടായിരുന്ന ആ തീ വീണ്ടും ആളിക്കത്തിച്ചത്. ശ്രീധന്യയ്ക്ക് 410ാം റാങ്കാണ് ലഭിച്ചത്. വയനാട് പൊഴുതന സ്വദേശിയാണ് ശ്രീധന്യ.

മധുരം പങ്കുവച്ചാണ് സുഹൃത്തുക്കള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം ശ്രീധന്യ വിജയം ആഘോഷിച്ചത്. രണ്ട് തവണ സിവില്‍ സര്‍വീസ് പരീക്ഷയുടെ ആദ്യഘട്ടം പോലും കടക്കാതെ പുറത്തായിട്ടും പിന്‍മാറാതെ പരിശ്രമിച്ചതിനുള്ള ഫലം ലഭിച്ചു. മലയാളമായിരുന്നു ഐച്ഛിക വിഷയം. ദില്ലിയില്‍ അവസാന അഭിമുഖ പരീക്ഷ കഴിഞ്ഞപ്പോള്‍ മികച്ച റാങ്ക് പ്രതീക്ഷിച്ചിരുന്നു അത് തെറ്റിയില്ലെന്നും ശ്രീധന്യ പറയുന്നു.

അച്ഛന്‍ സുരേഷും അമ്മ കമലയും കൂലിപ്പണിക്കാരാണ്. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പിജി എടുത്ത ശേഷമാണ് ശ്രീധന്യ സിവില്‍ സര്‍വീസ് പരീക്ഷയെന്ന സ്വപ്നത്തിന് പിന്നാലെ ഇറങ്ങിത്തിരിച്ചത്. തിരുവനന്തപുരത്ത് സര്‍ക്കാരിന്റെയും സ്വകാര്യ മേഖലയിലേയും അക്കാദമികളില്‍ പരീക്ഷയ്ക്കായി പരീശീലനം തേടി. ഇതിനിടെ പൊലീസ് കോണ്‍സ്റ്റബിളായി കിട്ടിയ ജോലി വേണ്ടെന്നുവച്ചു. ശ്രീധന്യയുടെ മുത്ത സഹോദരി പാലക്കാട് കോടതിയില്‍ ഉദ്യോഗസ്ഥയാണ്. അനുജന്‍ പോളിടെക്‌നിക്കില്‍ പഠിക്കുന്നു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (4 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (13 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (22 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (26 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (32 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (41 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (46 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (47 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (59 minutes ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends