Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്നു വീണ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും പരിചരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി, എന്നാല്‍ ആ സന്ദര്‍ഭം രാഹുലും പ്രിയങ്കയും രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്ന ആരോപണവുമായി എതിര്‍പക്ഷവും രംഗത്ത്, മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ് വൈറലാകുന്നു 

06 APRIL 2019 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്നു വീണ മാധ്യമപ്രവര്‍ത്തകരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും പരിചരിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.എന്നാല്‍ ആ സന്ദര്‍ഭം രാഹുലും പ്രിയങ്കയും രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നുവെന്ന ആരോപണവുമായി എതിര്‍പക്ഷവും രംഗത്തെത്തി. ഈ സാഹചര്യത്തില്‍, എന്താണ് അന്ന് സംഭവിച്ചതെന്നതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിലുണ്ടായിരുന്ന സി വി ഷിബു ഫെയ്‌സ്ബുക്കില് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.സി വി ഷിബുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലേക്ക് ഞങ്ങള് ആറ് പേര് മരിച്ചാലും നിങ്ങളത് നാടകമാക്കുമായിരുന്നോ?

രാഹുലിന്റെ റോഡ് ഷോയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വാഹനത്തിലുണ്ടായിരുന്ന സി.വി.ഷിബു. എഴുതുന്നു.. ഇങ്ങനെയൊന്നും രാഷ്ട്രീയം കളിക്കരുത്.
രാഹുല്‍ ഗാന്ധിയുടെ റോഡ് നടക്കുന്നുണ്ടന്നറിഞ്ഞ് നേരത്തെ തന്നെ വയനാട്ടിലെ മാധ്യമപ്രവര്‍ത്തകര്‍ മീഡിയ പാസിന് ശ്രമിച്ചിരുന്നു. എന്നാല്‍ ചില കമ്യൂണിക്കേഷന്‍ ഗ്യാപ് മൂലം മീഡിയാക്കാര്‍ക്കുള്ള ട്രക്കിലേക്കുള്ള പാസ് കിട്ടാന്‍ വൈകി. 20 പേര്‍ക്ക് മാത്രമെ ഈ വാഹനത്തില്‍ പാസ് അനുവദിക്കുവെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. രാഹുല്‍ഗാന്ധി എത്തുന്നതിന് അല്‍പ്പസമയം മുമ്പാണ് വയനാട്ടുകാരായ ഞങ്ങള്‍ അഞ്ച് പേര്‍ക്ക് മാത്രം ( പി.ജയേഷ്, ജംഷീര് കൂളിവയല് ,ഇല്യാസ് പള്ളിയാല്, ഷമീര് മച്ചിംങ്ങല്, അനൂപ് വര്ഗീസ് ,സി.വി. ഷിബു) റെഡ് പാസ് ലഭിക്കുന്നത്.

സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് വാഹനത്തില് കയറിയപ്പോള്‍ കാല്‍ ചുവട് മാറ്റി ചവിട്ടാന്‍ പോലും പറ്റാത്ത അത്ര തിരക്കായിരുന്നു. നല്ല റിപ്പോര്‍ട്ടിങ്ങിനും ചിത്രങ്ങള്‍ക്കും ദൃശ്യങ്ങള്‍ക്കും വേണ്ടിയുള്ള സ്വാഭാവിക മത്സരം ഉണ്ടായി എന്നത് ശരിയാണ്. രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക നല്കി പുറത്തിറങ്ങുന്നതിന് മുമ്പ് വാഹനത്തിന് സ്റ്റാര്‍ട്ടിങ് ട്രബിള്‍ ഉണ്ടായി. ബൈപാസ് വഴി പോകുമ്പോള്‍ ഹമ്പ് ചാടിയപ്പോള്‍ വാഹനത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ തെറിച്ച് വീഴാനും നോക്കി. റോഡ് അവസാനിക്കാറായ എസ്. കെ.എം. ജെ. സകൂളിന്റെ മുറ്റത്തേക്കുള്ള കവാടം കടന്നപ്പോഴാണ് ട്രക്ക് കുഴിയില്‍ വീണത്. ഞങ്ങളുടെ വാഹനം വലത്തേക്ക് തിരിച്ചപ്പോള്‍ തൊട്ടുപിന്നാലെ വരുന്ന രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുള്ള തുറന്ന വാഹനത്തിന്റെ ചിത്രം പകര്‍ത്താന്‍ എല്ലാവരും ട്രക്കിന്റെ വലതുഭാഗത്തേക്ക് മാറിയതിനാല് ആ ഭാഗത്ത് തിക്കും തിരക്കും ഭാരക്കൂടുതലുമുണ്ടായി. അങ്ങനെയാണ് കുഴിയില്‍ വീണ ഉടന്‍ ചെരിഞ്ഞ വാഹനത്തിന്റെ താല്കാലിക കൈവരി ( ഇരുമ്പ് പൈപ്പ് കൊണ്ട് വെല്ഡ് ചെയ്തായിരുന്നു കൈവരി. ) തകര്‍ന്ന് റിക്‌സണ്‍ ഉള്‍പ്പടെ ആറുപേര് നിലത്തേക്ക് തെറിച്ച് വീണത്.

എനിക്ക് തൊട്ടരികിലായാണ് റിക്‌സണും ഇന്ത്യാ ടുഡേ ചാനലിന്റെ വനിതാ റിപ്പോര്‍ട്ടറും ക്യാമറാമാനും ഉണ്ടായിരുന്നത്. അപകടമുണ്ടായപ്പോള്‍ എന്റെ തലക്ക് മുകളിലൂടെയാണ് റിക്‌സണ്‍ അടക്കമുള്ള നാലുപേര്‍ നിലത്ത് വീണത്. വാഹനം മറിയുകയാണന്ന് കരുതി രണ്ട് പേര് എടുത്ത് ചാടുകയും ചെയ്തു .ഇത്രയും ഭാരം കുറഞ്ഞില്ലായിരുന്നെങ്കിലും കൈവരി തകര്‍ന്നില്ലായിരുന്നെങ്കിലും ആദ്യം വാഹനത്തിനിടയില്‍പ്പെട്ട് മരിക്കുന്നത് ഞങ്ങള്‍ ആറ് പേര് ആകുമായിരുന്നു. ദൈവാനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ് റോഡ് ഷോക്കിടെ ആ വന്‍ അപകടം ഒഴിവായത്.
അപകടം നടന്നയുടന് ഓടിയെത്തിയ പ്രിയങ്ക ഗാന്ധിയുടെയും രാഹുല് ഗാന്ധിയുടെയും സ്‌നേഹവാത്സല്യങ്ങളും ശുശ്രൂഷയും ഇന്ത്യയിലെ മഴുവന്‍ മാധ്യമപ്രവര്‍ത്തകരോടുമുള്ള അവരുടെ കരുതലും സ്‌നേഹവുമാണ് വ്യക്തമാക്കുന്നത്. ചെറിയ പരിക്കുകള്‍ പറ്റിയവര്‍ പോലും അപകടത്തില്‍ പകച്ച് നിന്നപ്പോള്‍ അവര്‍ ഇരുവരുടെയും സാമീപ്യം പുതിയൊരു ഊര്ജ്ജമാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചത്. കൂടുതല്‍ വിവരങ്ങളും നിങ്ങള്‍ നാടകമായി ചിത്രീകരിക്കുന്ന ഷൂസിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളും ഈ ലിങ്കില്‍ കാണാം. ദയവു ചെയ്ത് ഇനിയെങ്കിലും രാഷ്ട്രീയകളിക്കു വേണ്ടി വ്യാജ പ്രചരണങ്ങള്‍ നടത്താതിരിക്കുക. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends