നിധീഷ് കരുതുന്നതുപോലെ തനിക്ക് മറ്റാരുമായും സ്നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ കൊലപ്പെടുത്താനുള്ള ശ്രമം ഉപേക്ഷിച്ച് പിൻവാതിൽ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതോടെ തിരികെ മുറിയിലേയ്ക്ക് ഓടിക്കയറി:- ബാത്‌റൂമിൽ നീതുകയറിയതോടെ മുറിയിൽ കയറിയ നിധീഷ് ഫോണിൽ കണ്ടത് തലേദിവസം മണിക്കൂറുകളോളം മറ്റൊരു യുവാവുമായി കൈമാറിയ സന്ദേശങ്ങൾ... പിന്നീട് അരങ്ങേറിയത് അരുംകൊല

വിവാഹഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. നീതു തന്നിൽ നിന്ന് അകലുന്നതായി കഴിഞ്ഞ ഫെബ്രുവരി മുതൽ നിതീഷ് സംശയിച്ചിരുന്നു. നീതുവിന് മറ്റൊരാളുമായി അടുത്ത ബന്ധമുണ്ടെന്ന സംശയത്തിൽ ഇരുവരും തമ്മിൽ പലപ്പോഴും വഴക്കിട്ടു. ഇതേക്കുറിച്ച് തുറന്നു സംസാരിക്കണമെന്ന് നിതീഷ് ആവശ്യപ്പെട്ടു. മറ്റൊരാളുമായി ബന്ധമുണ്ടെന്ന് നീതു സമ്മതിക്കുകയാണെങ്കിൽ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു ഇയാളുടെ തീരുമാനം.
ഇതിനായി ഓൺലൈൻ വഴി വാങ്ങിയ മൂർച്ചയുള്ള കത്തിയും ഒരു കുപ്പിയിൽ പെട്രോളും മറ്റൊരു കുപ്പിയിൽ വിഷവും കരുതിയാണ് നിതീഷ് കഴിഞ്ഞ ദിവസം വെളുപ്പിന് നീതുവിന്റെ വീട്ടിലെത്തിയത്.തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. നിതീഷ് ഉറങ്ങിപ്പോയി. പുലർച്ചെ നിതീഷ് എത്തിയപ്പോൾ നീതു വാതിൽ തുറന്നുകൊടുത്തു. ഇരുവരും തമ്മിൽ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി.
രാവിലെ 6.30ന് വീട്ടിൽ നിന്ന് പിറകുവശത്തുള്ള വാതിൽ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടർന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു ബാത്ത്റൂമിലായിരുന്നു.മുറിയിൽ കണ്ട നീതുവിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി.
മുറിയിൽ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയൽവാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.പൊലീസ് കസ്റ്റഡിയിൽ മകനെ കാണാനെത്തിയ അമ്മ രത്നകുമാരിയോട് നിതീഷ് ഒന്നും സംസാരിച്ചില്ല. തലകുമ്പിട്ടിരുന്ന ഇയാൾ ഒടുവിൽ അമ്മയുടെ കൈപിടിച്ച് പൊട്ടിക്കരഞ്ഞു.
https://www.facebook.com/Malayalivartha

























