Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ദേവസ്വംബോര്‍ഡിന് കൂച്ചുവിലങ്ങ്... ശബരിമലയെ അടിമുടി മാറ്റി പരിഷ്‌കാരത്തിനൊരുങ്ങി സര്‍ക്കാര്‍; വരവും ചെലവും കൈകാര്യം ചെയ്യാന്‍ ശബരിമല അതോറിട്ടി; ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിനെ മൂലയ്ക്കിരുത്തും

06 APRIL 2019 02:46 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പില്‍ വീണ്ടും ശബരിമല വിഷയം സജീവമാകുകയാണ്. ദേവസ്വം നിയമം അടിമുടി പരിഷ്‌കരിച്ച് ശബരിമല ക്ഷേത്ര അതോറിട്ടി രൂപീകരിക്കാന്‍ സര്‍ക്കാര്‍ ധാരണയായി. അതോറിട്ടി രൂപീകരണത്തിനുള്ള പ്രാഥമികനടപടികള്‍ മന്ത്രിസഭായോഗം ചര്‍ച്ചചെയ്തു.

ശബരിമല ക്ഷേത്രവും വികസനപ്രവര്‍ത്തനങ്ങളും ബന്ധപ്പെടുത്തി വിപുലമായ അധികാരങ്ങളോടെയാണ് അതോറിട്ടി രൂപീകരിക്കുന്നത്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്കു സമര്‍പ്പിക്കും. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനാകും അതോറിട്ടി ചെയര്‍മാന്‍. വനിതയടക്കം ആറംഗങ്ങളുണ്ടാകും. 

എ. പത്മകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി തുടരുമെങ്കിലും ശബരിമല അതോറിട്ടിക്കു മേല്‍ നിയന്ത്രണാധികാരങ്ങള്‍ ഉണ്ടാകില്ല. ശബരിമല വികസനത്തിനു സര്‍ക്കാര്‍ മാറ്റിവച്ച 800 കോടി രൂപ അതോറിട്ടിക്കായി വകയിരുത്തും. 

ശബരിമല ക്ഷേത്രവരുമാനം കൈകാര്യം ചെയ്യുന്നതും ചെലവുകള്‍ വഹിക്കുന്നതും അതോറിട്ടിയാകും. ഭക്തര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇതിലൂടെ കഴിയും. ദേവസ്വം ബോര്‍ഡില്‍നിന്ന് ഒരുവിഭാഗം ജീവനക്കാരെ അതോറിട്ടിയിലേക്കു മാറ്റും. ഇവരുടെ സേവനവേതനവ്യവസ്ഥകള്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടേതിനു തുല്യമായിരിക്കും. 

യുവതീപ്രവേശവുമായി ബന്ധപ്പെട്ടു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും സര്‍ക്കാരുമായുണ്ടായ സ്വരച്ചേര്‍ച്ചയില്ലായ്മയാണു ശബരിമല അതോറിട്ടി രൂപീകരണത്തിലേക്കു നയിച്ചത്.

അതിനിടെ ശബരിമല വിഷയം ആസ്പദമാക്കി വന്ന പിഎസ്.സി. ചോദ്യവും വിവാദമായിരിക്കുകയാണ്. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനം നടത്തിയ ആദ്യ യുവതികള്‍ ആരാണെന്ന പി.എസ്.സി ചോദ്യമാണ് പ്രതിഷേധമുയരുന്നത്. കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ആ സാഹചര്യത്തിലാണ് ബിന്ദു അമ്മിണിയും കനകദുര്‍ഗയും ശബരിമല ദര്‍ശനം നടത്തിയത്.

എന്നാല്‍ ബുധനാഴ്ച നടന്ന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ശബരിമലയെ കുറിച്ചുള്ള ചോദ്യം വന്നത്. ഇതേതുടര്‍ന്ന് വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ചോദ്യമെന്ന് ആരോപിച്ച് പന്തളം കൊട്ടാരം പ്രതിനിധികള്‍ അടിയന്തിര യോഗം ചേര്‍ന്ന് വിമര്‍ശിച്ചു.

സുപ്രീം കോടതി വിധിക്ക് ശേഷം ആരാണ് ആദ്യം ശബരിമല ദര്‍ശനം എന്ന ചോദ്യത്തിന് ബിന്ദു തങ്കം കല്ല്യാണിയും ലിബിയും, ബിന്ദു അമ്മിണി കനക ദുര്‍ഗ, ശശികല ശോഭ, സൂര്യ ദേവാര്‍ച്ചന പാര്‍വതി. എന്നിങ്ങനെയായിരുന്നു ഓപ്ഷനുകള്‍. ശരിയുത്തരം ബിന്ദുവും കനക ദുര്‍ഗയുമാണെന്ന് പി.എസ്.സിയുടെ വെബ്‌സൈറ്റിലുള്ള ഉത്തര സൂചികയില്‍ നല്‍കിയിട്ടുണ്ട്. ഇതിനെതിരെയാണ് പന്തളം രാജകുടുംബം രംഗത്തെത്തിയത്.

എന്നാല്‍ വിവിധ മേഖലയിലെ വിദഗ്ദര്‍മാര്‍ ഉള്‍പ്പെടുന്ന സെറ്റര്‍മാരാണ് ചോദ്യങ്ങള്‍ തയാറാക്കുന്നതെന്നാണ് പി.എസ്.സിയുടെ വിശദീകരണം. ഇതിനെകുറിച്ച് പരാതികളൊന്നും ലഭിച്ചില്ലെന്നും പി.എസ്.സി പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (7 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (16 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (25 minutes ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (29 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (35 minutes ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (44 minutes ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (50 minutes ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (1 hour ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (1 hour ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (1 hour ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (1 hour ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (2 hours ago)

Malayali Vartha Recommends