തടയാൻ ശ്രമിക്കവേ കൈകളിൽ മുറിവേറ്റു, പ്രത്യേക കത്തി ഉപയോഗിച്ച് ചെറുതും, വലുതുമായ 12ഓളം കുത്തുകൾ ദേഹത്തും കഴുത്തിലും: ബോധം കെട്ടതോടെ പെട്രോളൊഴിച്ച് കത്തിച്ചു:- കൊല്ലപ്പെട്ട നീതുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

മറ്റൊരാളുമായി കാമുകി അടുക്കുന്നുവെന്ന് സംശയത്തെത്തുടർന്ന് കാമുകൻ കൊലപ്പെടുത്തിയ നീതുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച ശേഷം പ്രതി പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു പ്രതി. ചെറുതും വലുതുമായി 12ഓളം കുത്തുകളാണ് പെണ്‍കുട്ടിയുടെ ദേഹത്തുണ്ടായിരുന്നത്. മൂര്‍ച്ചയേറിയ കത്തി ഉപയോഗിച്ചാണ് നിതീഷ് പെണ്‍കുട്ടിയെ കുത്തിയത്. കഴുത്തിലായിരുന്നു കൂടുതല്‍ മുറിവുകളും. ആക്രമണം തടുക്കാന്‍ ശ്രമിച്ചതിനിടയില്‍ കൈകളിലും മുറിവേറ്റിട്ടുണ്ട്. തുടര്‍ന്ന് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. നീതുവിന്റെ ശരീരത്തില്‍ 60% പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെയായിരുന്നു കൊലപാതകം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരു വ്യക്തിയുമായി പ്രണയം ഉണ്ടെന്ന സംശത്തിലാണ് പ്രതി നീതുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് മൊഴി നല്‍കി. കത്തിയും, പെട്രോളും, വിഷവുമായി കൃത്യമായ പ്ലാനോടെയാണ് നിതീഷ് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ എത്തിയത്. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് മരിക്കാനായിരുന്നു നിതീഷിന്റെ തീരുമാനം. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പ്രതിയെ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തലേദിവസം രാത്രി എട്ടു മണിക്ക് വീട്ടിലെത്താനായിരുന്നു നിതീഷിനോട് നീതു ആവശ്യപ്പെട്ടത്. നിതീഷ് ഉറങ്ങിപ്പോയി. പുലർച്ചെ നിതീഷ് എത്തിയപ്പോൾ നീതു വാതിൽ തുറന്നുകൊടുത്തു. ഇരുവരും തമ്മിൽ കുറെ നേരം സംസാരിച്ചു. കരുതുന്ന പോലെ മറ്റൊരാളുമായി സ്നേഹബന്ധമില്ലെന്ന് നീതു പറഞ്ഞതോടെ നിതീഷ് സന്തോഷത്തിലായി.
രാവിലെ 6.30ന് വീട്ടിൽ നിന്ന് പിറകുവശത്തുള്ള വാതിൽ വഴി പുറത്തിറങ്ങുന്നതിനിടെ മുത്തശ്ശിയെ കണ്ടതിനെ തുടർന്ന് നിതീഷ് തിരികെ മുറിയിലെത്തി. ഈ സമയം നീതു ബാത്ത്റൂമിലായിരുന്നു.മുറിയിൽ കണ്ട നീതുവിന്റെ മൊബൈൽ പരിശോധിച്ചപ്പോൾ തലേദിവസം വരെ മറ്റൊരാളുമായി നീതു മണിക്കൂറുകളോളം ചാറ്റ് ചെയ്തത് കണ്ടെത്തിയതോടെ നിതീഷിന്റെ ഭാവം മാറി.
മുറിയിൽ തിരിച്ചെത്തിയ നീതുവിനെ കത്തി കൊണ്ട് പലതവണ കുത്തി. നീതു ബോധം കെട്ട് വീണു. ഇതിനുശേഷമാണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ബഹളം കേട്ട് വീട്ടുകാരും അയൽവാസികളുമെത്തി നിതീഷിനെ പിടികൂടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. നീതുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു.
https://www.facebook.com/Malayalivartha

























