ആറു മണിക്ക് വാങ്ങിയ ബീഫ് പതിനൊന്നു മണിയായപ്പോൾ ചീത്തയായി; പഴകിയ ബീഫ് നൽകിയെന്നാരോപിച്ച് സ്ഥാപന ഉടമയുടെ തലയടിച്ചു പൊട്ടിച്ചതായി പരാതി

പഴകിയ ബീഫ് നൽകിയെന്നാരോപിച്ച് സ്ഥാപന ഉടമയുടെ തലയടിച്ചു പൊട്ടിച്ചതായി പരാതി. കൊല്ലം കിഴക്കുംഭാഗം ജംഗ്ഷന് സമീപമുള്ള എന്‍.ആര് ഫാസ്റ്റ് ഫുഡ് ഉടമ മുള്ളിക്കാട് എന്‍.ആര്. മന്‍സിലില്‍ നിസാർ (50) നാണ് പരിക്കേറ്റത്. സംഭവത്തെത്തുടർന്ന് ബീഫ് വാങ്ങാനെത്തിയ കിഴക്കും ഭാഗം സ്വദേശി ഷാജഹാനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊല്ലം ചിതറയില്‍ ഇന്നലെ രാത്രി 11 മണിക്കായിരുന്നു സംഭവം നടന്നത്. 17വര്‍ഷമായി കാന്‍സര്‍ രോഗത്തിന് ചികിത്സയില്‍ കഴിയുന്നയാളാണ് നിസാര്‍. നിസാറിന്റെ കടയില്‍ നിന്ന് ഇന്നലെ ഷാജഹാന് ബീഫ് പാഴ്സലായി വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് കടയിലെത്തിയ ഷാജഹാന് തനിക്ക് നല്കിയ ബീഫ് പഴയതാണെന്നും തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. ആറുമണിക്ക് വാങ്ങിയ ബീഫ് പഴകിയതിന് തനിക്ക് ഉത്തരവാദിത്തമില്ലെന്ന് നിസാര്‍ പറഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. ഇതിനിടെ നിസാര്‍ ഷാജഹാനെ വിറക് കൊള്ളിക്കടിച്ചതായും തുടര്‍ന്ന് ഷാജഹാന് വാഹനത്തിലുണ്ടായിരുന്ന ഇരുമ്പ് പൈപ്പ് എടുത്ത് കൊണ്ടു വന്ന് നിസാറിന്റെ തലക്കടിച്ചതായുമാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍. കടയിലുണ്ടായിരുന്ന ഗ്ലാസുകളും മറ്റു ഉപകരണങ്ങളും അടിച്ചുതകര്‍ത്തു. രണ്ടുപേരുടെയും പരാതിയിന്മേല് അന്വേഷണം ആരംഭിച്ചതായി കടയ്ക്കല്‍ എസ്.ഐ പറഞ്ഞു.
https://www.facebook.com/Malayalivartha























