ശാരീരിക അസ്വസ്ഥതകള്‍ കാരണം തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ടുനിന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ വീണ്ടും പ്രചരണത്തിനിറങ്ങുന്നു

ശാരീരിക അസ്വസ്ഥതകള്‍കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് വിട്ടുനിന്ന ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ വീണ്ടും പ്രചരണത്തിനിറങ്ങും. ഹൃദ്രോഗ ചികിത്സയെത്തുടര്‍ന്നു വിശ്രമത്തിലായിരുന്നു അദ്ദേഹം. വൈകുന്നേരം അഞ്ചിന് പുത്തന്‍കുരിശില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണിക്കൊപ്പം ബെന്നി ബഹനാന്‍ പങ്കെടുക്കും.
വരുംദിവസങ്ങളില്‍ എല്ലാ മണ്ഡലങ്ങളിലും റോഡ്‌ഷോകള്‍ നടത്തും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളും റോഡ്‌ഷോകളുമായി മണ്ഡലത്തില്‍ സജീവമാകും. സ്ഥാനാര്‍ത്ഥിയുടെ അസാന്നിധ്യത്തില്‍ മണ്ഡലത്തിലെ യുവ എംഎല്‍എമാരായ റോജി എം ജോണും എല്‍ദോസ് കുന്നപ്പിള്ളിയും വിപി സജീന്ദ്രനും അന്‍വര്‍ സാദത്തും ബെന്നി ബെഹനാന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.
ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് കാക്കനാട്ടെ ആശുപത്രിയില്‍ നിന്ന് ബെന്നി ബെഹനാന്‍ തൃക്കാക്കരയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഈ മാസം അഞ്ചാം തീയതി ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായ ബെന്നി ബെഹനാന്‍ , പത്ത് ദിവസത്തെ ഇടവേളയ്‌ക്കൊടുവിലാണ് പ്രചാരണരംഗത്തേക്ക് മടങ്ങി വരുന്നത്.
https://www.facebook.com/Malayalivartha























