മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും

മുഖ്യമന്ത്രി വി.ഡി. സതീശന്‍ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ് ഗൃഹപ്രവേശം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ തന്നെ ഒഴിഞ്ഞിരുന്നെങ്കിലും വി.ഡി. സതീശന്‍ ഔദ്യോഗിക വസതിയിലേക്ക് മാറിയിരുന്നില്ല. അറ്റകുറ്റപ്പണികള്‍ കാരണമാണ് ഗൃഹപ്രവേശം വൈകിയത്. പണി പൂര്‍ണമായും കഴിഞ്ഞിട്ടില്ലെനാണ് വിവരം.
പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ താമസിച്ചിരുന്ന കന്റോണ്‍മെന്റ് ഹൗസിലാണ് നിലവില്‍ വി.ഡി. സതീശന്‍ താമസിക്കുന്നത്. അതിനാല്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കന്റോണ്‍മെന്റ് ഹൗസിലേക്ക് താമസം മാറാന്‍ സാധിച്ചിരുന്നില്ല, ഇതിലുള്ള അതൃപ്തി പിണറായി പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
നന്ദന്‍കോട്ട് 6 ഏക്കര്‍ 25 സെന്റിലാണ് 10000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന്. പൊതുമരാമത്ത് വകുപ്പാണ് ക്ലിഫ് ഹൗസിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha


























