വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം വിവാദമായതിനെ തുടര്‍ന്ന് വിഷയത്തില്‍ തിരുത്തലുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കുന്നത് സംബന്ധിച്ച് യു.ഡി.എഫില്‍ ചര്‍ച്ച ചെയ്യുമെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി. ഇതിനായി പ്രത്യേക മുന്നണി സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിയമസഭയില്‍ ബഡ്ജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മദ്യവില്പന നടത്തണോ വേണ്ടയോ എന്ന് യു.ഡി.എഫ് സമിതി തീരുമാനിക്കും, മുന്നണി അനുമതി നല്‍കിയാല്‍ മാത്രമായിരിക്കും മദ്യവില്പനയുമായി മുന്നോട്ടു പോകുക. മദ്യം വില്‍ക്കണമെന്ന് തീരുമാനിച്ചാല്‍ ഇപ്പോള്‍ പറഞ്ഞ ടാക്‌സ് ആയിരിക്കും. വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നല്‍കിയത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് തീരുമാനമെടുക്കുകയും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കുകയുമായിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യം ചെയ്തത് മുന്‍ സര്‍ക്കാര്‍ ചെയ്തതിന്റെ തുടര്‍ നടപടികളായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളുടെ ഫയലുകളുമായി കെ.പി.സി.സി നേതൃത്വത്തിന് മുന്നിലേക്ക് പോകാന്‍ താനില്ലെന്നും സതീശന്‍ വ്യക്തമാക്കി. നയത്തില്‍ മന്ത്രി കെ.ലിജു യാതൊരുവിധ അതൃപ്തിയും രേഖപ്പെടുത്തിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha


























