ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു... പീഡാനുഭവത്തിന് മുന്‍പ് യേശുക്രിസ്തുവിന്റെ ജറുസലേം യാത്രയെ അനുസ്മരിപ്പിക്കുന്ന ഓശാന ദിനത്തില്‍ നഗരത്തിലും ദേവാലയങ്ങളിലും കുട്ടികളും മുതിര്‍ന്നവരും കുരുത്തോലയേന്തി പ്രദക്ഷിണം നടത്തുന്നു

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. യേശു ജെറുസലേം ദേവാലയത്തില്‍ പ്രവേശിച്ചതിന്റെ ഓര്‍മ്മ പുതുക്കുന്നതാന് ഓശാന തിരുനാള്‍. ദേവാലയത്തില്‍ പ്രവേശിക്കാന്‍ ജെറൂസലേം നഗരത്തിലെത്തിയ യേശുക്രിസ്തുവിനെ ജനം കുരുത്തോലകളും എണ്ണപ്പനയോലയും വീശി സ്വീകരിച്ചതിന്റെ ഓര്‍മ്മ തിരുന്നാളായാണ് ഓശാന ഞായര്‍ ആചരിക്കുന്നത്
െ്രെകസ്തവ വിശ്വസികളുടെ കഷ്ടാനുഭവാ ആഴ്ചയുടെ ആരംഭം കൂടിയാണ് ഓശാന ഞായര്‍ . ഉയിര്‍പ്പു തിരുന്നാളായ ഈസ്റ്ററിന്റെ വരവറിയിക്കുന്നതാണ് ഓശാന ഞായര്‍. പെസഹ വ്യാഴം, ദുഃഖവെള്ളി എന്നി ആത്മീയ ദിനങ്ങളിലൂടെ കടന്ന് ഈസ്റ്ററോടെയാണ് വിശ്വാസികള്‍ക്ക് വിശുദ്ധ വാരം പൂര്‍ത്തിയാകുന്നത്. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്‍മങ്ങളും വിശുദ്ധ കുര്‍ബാനയും നടക്കും
പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും മുന്നോടിയായി യേശുക്രിസ്തു 40 രാവും 40 പകലും ഉപവാസം അനുഷ്ഠിച്ചതിന്റെ ഓര്‍മയ്ക്ക് വിശ്വാസികള്‍ അനുഷ്ഠിച്ചു വരുന്ന വലിയ നോമ്പ് ഇതോടെ പൂര്‍ത്തിയാകും. ഒലീവിന്‍ ചില്ലകളും പൂക്കളും വീശി ദാവീദിന്‍ പുത്രന് ഓശാന വിളിച്ച് യഹൂദര്‍ യേശുക്രിസ്തുവിനെ ആനയിച്ചതിന്റെ അനുസ്മരണമാണ് ഞായറാഴ്ച പള്ളികളില്‍ നടക്കുന്നത്.രാവിലെ കുരുത്തോല വെഞ്ചരിക്കല്‍, പ്രദക്ഷിണം, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.
"
https://www.facebook.com/Malayalivartha























