Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ അയ്യന്‍ എന്റെ അയ്യപ്പന്‍... ഇഷ്ടദേവനെ പറയാന്‍ പോലും സ്വാതന്ത്ര്യമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് ഏറ്റുപിടച്ചത് മോദി; ഉറങ്ങിക്കിടന്ന കര്‍മ്മ സമിതിയേയും ബിജെപിയേയും വിളിച്ചുണര്‍ത്തി മോദി 

14 APRIL 2019 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയും ആര്‍എസ്എസും ശബരിമല കര്‍മ്മ സമിതിയും സടകുടഞ്ഞെഴുന്നേറ്റു. മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കില്ല എന്ന ക്യാപ്ഷന്‍ സൂപ്പര്‍ ഹിറ്റായി. സുരേഷ് ഗോപി തുടങ്ങി വച്ച എന്റെ അയ്യന്‍ എന്റെ അയ്യപ്പന്‍ പ്രസംഗവും പിന്നീട് നടത്തിയ ഇഷ്ടദേവനെ പറയാന്‍ പോലും സ്വാതന്ത്ര്യമില്ലെന്ന വികാര പ്രകടനവും ഉണ്ടാക്കിയ അലയൊളി പ്രധാനമന്ത്രി നരേന്ദ്ര മോദിയയുടെ ചെവിയിലുമെത്തി. അങ്ങനെയാണ് ശബരിമലയിലൂന്നാന്‍ അമിത്ഷായ്ക്ക് നിര്‍ദേശം നല്‍കിയത്. ശബരിമല കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. തമിഴരും കന്നടക്കാരും തെലുങ്കരുമാണ് യഥാര്‍ത്ഥ വിശ്വാസികള്‍. മലയാളികളെപ്പോലെയല്ല. അവര്‍ക്ക് പെട്ടെന്ന് കൊള്ളും. അത് തന്നെയാണ് മോദിയുടെ ലക്ഷ്യവും. മോദിക്ക് പിന്നാലെ ശബരിമല കര്‍മ്മ സമിതിയും ഇതേറ്റെടുത്തതോടെ ശബരിമല അലര്‍ജിയായിരുന്ന സിപിഎമ്മിനും മറുപടി പറയേണ്ടി വരികയാണ്. അങ്ങനെ മോദിയുടെ രാജതന്ത്രം ഫലിക്കുകയാണ്. അതും തെരഞ്ഞെടുപ്പിന്റെ അവസാന നാളുകളില്‍. 

അതിനിടെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശനനിര്‍ദേശങ്ങള്‍ അവഗണിച്ചും ശബരിമല സജീവചര്‍ച്ചയാക്കി നിര്‍ത്താന്‍ ബി.ജെ.പി. നേതൃത്വം തീരുമാനിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് ഒന്‍പതു ദിവസം മാത്രം ശേഷിക്കേ, പ്രചാരണം ശബരിമല വിഷയത്തില്‍ ഊന്നാന്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥികള്‍ക്കു നിര്‍ദേശം.

ദൈവത്തിന്റെ പേരില്‍ വോട്ട് ചോദിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. വര്‍ഗീയത പറഞ്ഞു വോട്ട് തേടുന്നതിനെ ശക്തമായി എതിര്‍ക്കുമെന്ന് എല്‍.ഡി.എഫും ശബരിമല സജീവവിഷയമാണെങ്കിലും ശ്രദ്ധയോടെ കൈകാര്യ ചെയ്യുമെന്നു യു.ഡി.എഫും വ്യക്തമാക്കി. പ്രസംഗത്തില്‍ ശരണം വിളിച്ചും നാമജപഘോഷയാത്രകള്‍ നടത്തിയും പ്രചാരണം കൊഴുപ്പിക്കാനാണു ബി.ജെ.പി. സംസ്ഥാനനേതൃത്വം സ്ഥാനാര്‍ഥികള്‍ക്കു നല്‍കിയ നിര്‍ദേശം. ഹിന്ദു ഭൂരിപക്ഷമേഖലകളില്‍ ശബരിമല വിഷയമുന്നയിച്ചപ്പോള്‍ ശക്തമായ പിന്തുണ ലഭിച്ചെന്നാണു നേതാക്കള്‍ ബി.ജെ.പി. നേതൃത്വത്തെ അറിയിച്ചത്. ശബരിമല പ്രധാനവിഷയമാക്കണമെന്നു ദേശീയനേതാക്കളും അഭിപ്രായപ്പെട്ടതോടെയാണു തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത് അവഗണിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചത്. ബി.ജെ.പിക്കു പൂര്‍ണപിന്തുണയുമായി ശബരിമല കര്‍മസമിതിയും രംഗത്തുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ എത്തിയതിനു പിന്നാലെയാണു ശബരിമല മുഖ്യപ്രചാരണവിഷയമാക്കാന്‍ ബി.ജെ.പി. തീരുമാനിച്ചത്. കോഴിക്കോട്ടെ പ്രസംഗത്തില്‍ ശബരിമല എടുത്തുപറയാതെ പ്രസംഗിച്ച മോഡി, കേരളത്തിനു പുറത്ത് ഈ വിഷയം ശക്തമായ പ്രചാരണായുധമാക്കുകയാണ്. ഇന്നലെ തമിഴ്‌നാട്ടിലെ തേനിയില്‍ നടന്ന സമ്മേളനത്തിലും മോഡി ശബരിമല വിഷയം ഉന്നയിച്ചു. കോണ്‍ഗ്രസും മുസ്ലിം ലീഗും ശബരിമലയെവച്ച് അപകടകരമായി കളിക്കുകയാണെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. കര്‍ണാടകയിലെ മംഗലാപുരത്തും ബംഗളുരുവിലും തമിഴ്‌നാട്ടിലെ രാമനാഥപുരത്തും മോഡി ശബരിമല വിഷയം ഉന്നയിച്ചു. 'ഞാന്‍ കഴിഞ്ഞ ദിവസം കേരളത്തിലായിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന അവിടെ അയ്യപ്പനെക്കുറിച്ചു മിണ്ടാന്‍പോലും പറ്റാത്ത അവസ്ഥയാണ്. മിണ്ടുന്നവരെ ജയിലില്‍ അടയ്ക്കും'. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.

മുമ്പു ശബരിമല വിഷയത്തില്‍ വ്യത്യസ്തനിലപാട് പ്രകടിപ്പിച്ച ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും ഇപ്പോള്‍ ഇക്കാര്യത്തില്‍ തീവ്രനിലപാടിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ശബരിമല വിഷയം ബി.ജെ.പി. ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീതിനേത്തുടര്‍ന്ന് മയപ്പെടുത്തിയിരുന്നു. എന്നാല്‍, വോട്ടെടുപ്പ് അടുത്തതോടെ സാഹചര്യം മാറി. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും തൃശൂരില്‍ സുരേഷ് ഗോപിക്കും ലഭിക്കുന്ന പിന്തുണ ശബരിമല വിഷയത്തിലെ നിലപാടിനുള്ള സ്വീകാര്യതയാണെന്നു ബി.ജെ.പി. വിലയിരുത്തുന്നു. ഇതേത്തുടര്‍ന്നാണു പ്രകടനപത്രികയില്‍ ആചാരസംരക്ഷണം ഉള്‍പ്പെടുത്തിയത്. 

ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയനിലപാടിനെതിരേയാണ് ഇടതുപക്ഷത്തിന്റെ പ്രചാരണം. വിശ്വാസികള്‍ക്കൊപ്പമാണെങ്കിലും വര്‍ഗീയതയ്ക്ക് എതിരാണെന്ന നിലപാടിലാണു യു.ഡി.എഫ്. നേതൃത്വം. 

ശബരിമല വിഷയത്തില്‍ വ്യക്തമായ നിലപാട് കൈക്കൊള്ളാന്‍ യു.ഡി.എഫിനു കഴിഞ്ഞിട്ടില്ല. ശബരിമല വിഷയം ബി.ജെ.പി. കൂടുതല്‍ ചര്‍ച്ചയാക്കിയാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്. ദൈവത്തിന്റെ പേരില്‍ വോട്ട് തേടിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാ റാം മീണയുടെ മുന്നറിയിപ്പ്. 

അതേസമയം, ശബരിമല കര്‍മസമിതി നേതാക്കള്‍ ഇന്നലെ ടീക്കാ റാം മീണയെ സന്ദര്‍ശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട സാമൂഹിക വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാന്‍ തടസമില്ലെന്നു മീണ അറിയിച്ചതായി കര്‍മസമിതി നേതാക്കള്‍ അവകാശപ്പെട്ടു. അയ്യപ്പന്റെ ചിത്രം ഉപയോഗിക്കുന്നതിനും മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രചാരണത്തിനുമാണു വിലക്കുള്ളത്. ശബരിമലയിലെ പോലീസ് നടപടിയെക്കുറിച്ചു പ്രചാരണം നടത്താന്‍ തടസമില്ലെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends