Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തിരുവനന്തപുരം, വട്ടിയൂർകാവ്, നേമം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ബി ജെ പി ലീഡ് ചെയ്യുമെന്ന് സി പി എം കേന്ദ്രങ്ങളിൽ ആശങ്ക

14 APRIL 2019 12:12 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ തിരുവനന്തപുരം, വട്ടിയൂർകാവ്, നേമം, പാറശാല, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ബി ജെ പി ലീഡ് ചെയ്യുമെന്ന് സി പി എം കേന്ദ്രങ്ങളിൽ ആശങ്ക. ഇതിന്റെ പ്രത്യുപകാരം കൊല്ലം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കോൺഗ്രസിന് ലഭിക്കുമെന്നും സി പി എം കരുതുന്നു. തീര പ്രദേശങ്ങളിൽ ശശി തരൂരിന് ലഭിച്ചുകൊണ്ടിരുന്ന വോട്ടുകൾ ഇത്തവണ കുമ്മനത്തിന് മറിയുമെന്നും സി പി എം കരുതുന്നു. ലത്തീൻ സഭയും ബിജെപി ദേശീയ നേത്യത്വവും തമ്മിൽ ഇത് സംബന്ധിച്ച് ചർച്ച നടന്നിട്ടുണ്ട്.

ലോകസഭ തെരഞ്ഞെടുപ്പിൽ വിവിധ മണ്ഡലങ്ങളിൽ ബിജെപിക്കുള്ള വോട്ട് സ്വന്തം സ്ഥാനാർഥികൾക്ക് കിട്ടുമെന്ന് ഉറപ്പ് വരുത്താൻ നരേന്ദ്രമോദിക്ക് കഴിയുമോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചത് ഈ സാഹചര്യത്തിലാണ് .

മോദി കഴിഞ്ഞദിവസം കോഴിക്കോട് വന്ന് പലവിധ കരാറുകളാണ് ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. നേരത്തെ പരസ്യമായിട്ടായിരുന്നു കരാറുകൾ. ഇപ്പോൾ അത് രഹസ്യമായി നടക്കുന്നു. ബിജെപി നേതാവായിരുന്ന കെ ജി മാരാർ തന്നെ കോലീബി സഖ്യത്തെ കുറിച്ച് പറഞ്ഞിരുന്നു. അന്ന് ജനങ്ങൾ തിരിച്ചറിഞ്ഞ് ആ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. ഇപ്പോൾ രഹസ്യമായി മതി എന്നാണ് തീരുമാനം. ബുദ്ധമുട്ട് വന്നാൽ സഹായിക്കാമെന്നാണ് ചിലരുമായി ഉണ്ടാക്കിയിരിക്കുന്ന ധാരണയെന്നും പിണറായി പറഞ്ഞു.

മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർഥം കൊട്ടാരക്കര മണ്ഡലത്തിലെ ഓടാനവട്ടത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഈ സ്ഥാനാർഥി ബിജെപിയിൽ പോകില്ലെന്ന്’ കേരളത്തിൽ മൽസരിക്കുന്ന ഒരു കോൺഗ്രസ് സ്ഥാനാർഥിക്ക് വേണ്ടി പരസ്യം നൽകിയിരിക്കുകയാണ്. ഇത്തരമൊരു ഗതികേടിലാണ് കോൺഗ്രസ്. കേരളത്തിലെ കോൺഗ്രസിൽ നിന്ന് ഒട്ടേറെ പേർ ബിജെപിയിൽ പോകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കോൺഗ്രസ് ജയിച്ചാൽ ബിജെപിയോടൊപ്പം പോകില്ലെന്ന് പറയാനാവില്ല. നമ്മുടെ വോട്ട് പാഴാവാൻ പാടില്ല. ഒരു കോൺഗ്രസുകാരനെ പറ്റിയും ഉറപ്പ് പറയാൻ കഴിയാത്ത സ്ഥിതിയാണ്. ഇന്നത്തെ ബിജെപി നേതൃനിരയിൽ ഉള്ളവരെല്ലാം കോൺഗ്രസുകാരാണ്. കുപ്പായം മാറുന്ന ലാഘവത്തോടെയാണ് കോൺഗ്രസുകാർ ബിജെപിയിൽ പോവുന്നത്. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും പിസിസി പ്രസിഡണ്ടുമാരായിരുന്നവരാണ് ബിജെപിയിൽ പോയിരിക്കുന്നത്.

മതനിരപേക്ഷതക്ക് വേണ്ടി ഉറച്ച നിലപാട് എടുക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. വർഗ്ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് കോൺഗ്രസ് സ്വീകരിക്കുന്നില്ല. വിവിധ സംസ്ഥാനങ്ങളിൽ ബിജെപിക്ക് എതിരായി വിശാല സഖ്യം ഉണ്ടാക്കാൻ കഴിയാതിരുന്നത് കോൺഗ്രസ് നിലപാട് മൂലമാണ്. യുപിയിൽ എസ്പി ബിഎസ്പി സഖ്യം കഴിഞ്ഞ തവണ കോൺഗ്രസ് വിജയിച്ച രണ്ട് സീറ്റിൽ സ്ഥാനാർഥികളെ നിർത്തുന്നില്ലെന്ന് പറഞ്ഞു. അത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായില്ല. കോൺഗ്രസ് നിലപാട് ബിജെപിക്ക് ഒന്നോ രണ്ടോ സീറ്റ് കൂടുതൽ ലഭിക്കാൻ സഹായകമാവുന്നതാണ്. ദൽഹി, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ സഖ്യമാവാമെന്ന് ആംആദ്മി പാർടി പറഞ്ഞു. ദൽഹിയിൽ അവരാണ് ശക്തിയുള്ള പാർട്ടി. ദൽഹിയിൽ ആവാം മറ്റിടങ്ങളിൽ പറ്റില്ല എന്നാണ് കോൺഗ്രസ് പറയുന്നത്. ബീഹാറിലെ വിപുലമായ സഖ്യത്തെ അട്ടിമറിച്ചത് കോൺഗ്രസ് നിലപാടാണ്.

രാഹുൽഗാന്ധി കേരളത്തിൽ വന്ന് മൽസരിക്കുന്നത് ബിജെപിയെ നേരിടാനല്ലെന്നും പിണറായി ആരോപിച്ചു. ബിജെപിക്ക് സ്ഥാനാർഥിപോലും ഇല്ലാത്തിടത്താണ് മൽസരിക്കുന്നത്. കോൺഗ്രസിെൻറ നിലപാടിലെ പാളിച്ചയാണ് ഇതെല്ലാം.

പത്തനംതിട്ടയിൽ പക്ഷേ കോൺഗ്രസ് വോട്ടുകൾ സുരേന്ദ്രന് മറിയുമെന്ന് ബിജെപി കരുതുന്നില്ല. ആന്റോ ആന്റണി സ്ഥാനാർത്ഥിയായതു കൊണ്ടാണ് ഇത്. എന്നാൽ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠന്റെ വോട്ട് ബി ജെ പിക്ക് കൃത്യമായി മറിയുമെന്ന് സി പി എം കരുതുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (5 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (5 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (6 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (6 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (7 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (7 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (11 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (11 hours ago)

Malayali Vartha Recommends