Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനന്തപുരി കാവിയണിയുമോ; അനന്തപുരിയിലെ തെരഞ്ഞെടുപ്പ് എന്നും വീറും വാശിയുമേറിയത്

14 APRIL 2019 02:09 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വാശിയേറിയ പോരാട്ടം കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം സിറ്റിംഗ് എം.പി ശശി തരൂര്‍ കോണ്‍ഗ്രസിനുവേണ്ടി മൂന്നാം അങ്കത്തിനിറങ്ങുമ്പോള്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരനാണ് എന്‍.ഡി.എയ്ക്ക് വേണ്ടി പോരാട്ടത്തിനെത്തിയിട്ടുള്ളത്. എല്‍.ഡി.എഫിനു വേണ്ടി സിപിഐ നേതാവ് സി.ദിവാകരനും മത്സരിക്കുന്നു. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം വേദിയാകുന്നത്. 1951 ല്‍ തിരുവനന്തപുരത്ത് നിന്നും സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചത് ആനീ മസ്‌കരീനായിരുന്നു. പട്ടം താണുപിള്ളയായിരുന്നു എതിരാളി.

1977 ലാണ് കേരളത്തില്‍നിന്നുള്ള ആദ്യ കമ്മ്യൂണിസ്റ്റ് എംപിയായി എം.എന്‍ ഗോവിന്ദന്‍ നായര്‍ ലോക്‌സഭയിലെത്തിയത്. തുടര്‍ന്ന് നടന്ന നാല് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ ആധിപത്യം വ്യക്തമായിരുന്നു. 80 ല്‍ നീലലോഹിതദാസന്‍ നാടാര്‍ വിജയിച്ചപ്പോള്‍ തുടര്‍ച്ചയായി മൂന്ന് തവണ എ. ചാള്‍സ് കോണ്‍ഗ്രസിനു വേണ്ടി ലോക്സഭയിലെത്തി. 1996-ല്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കെ.വി. സുരേന്ദ്രനാഥ് വിജയിച്ചു. കേരള മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്‍1998-ല്‍നടന്ന തിരഞ്ഞെടുപ്പില്‍ സിപിഐയുടെ സിറ്റിംഗ് എം.പി ആയിരുന്ന കെ.വി സുരേന്ദ്രനാഥിനെ പരാജയപ്പെടുത്തി. 1999-ലെ തിരഞ്ഞെടുപ്പില്‍മുന്‍ദേവസ്വം മന്ത്രിയായിരുന്ന വി.എസ് ശിവകുമാര്‍ വിജയിച്ചു. 2004,2005 ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ അനന്തപുരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിന്നു. പി.കെ വാസുദേവന്‍നായരും പന്ന്യന്‍ രവീന്ദ്രനും വിജയികളായിപ്പോള്‍ 2009-ലും 2014-ലും ശശി തരൂര്‍വിജയിച്ചു. 2014 ല്‍ ശക്തമായ പോരാട്ടമായിരുന്നു ബിജെപിക്കു വേണ്ടി ഒ.രാജഗോപാല്‍ നടത്തിയത്. വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനായിരുന്നു ശശി തരൂരിനു വിജയിക്കാനായത്.

എല്ലാ മുന്നണികളും ഒരുപോലെ പ്രാധാന്യം നല്‍കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലം 2014 ല്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കില്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണ്. മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ച് സജീവ രാഷ്ട്രീയത്തില്‍ തിരിച്ചെത്തിയ ശ്രീ കുമ്മനം രാജശേഖരന്‍ തിരുവനന്തപുരം മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല. നിലവിലെ എംപി ശശി തരൂരിന് ഇത്തവണ അടിതെറ്റുമെന്ന് വെള്ളാപ്പള്ളി നടേശന്‍വരെ സമ്മതിച്ചു കഴിഞ്ഞു.
ആദ്യത്തെ എംഎല്‍എയെ ലഭിച്ചത് 2016 ലാണെങ്കില്‍ കേരളത്തിലെ ആദ്യ എംപി 2019 ല്‍ ഉണ്ടാകുമെന്നാണ് എന്‍ഡിഎ കണക്ക് കൂട്ടുന്നത്. ഇത്തവണ ശബരിമല വിഷയം വിശ്വാസികളെ മുറിവേല്‍പ്പിച്ചിരിക്കുന്നുവെന്നതാണ് എന്‍.ഡി.എയുടെ പ്രതീക്ഷ. ആചാര സംരക്ഷണത്തിന് വിശ്വാസികള്‍ക്കൊപ്പം നിന്ന ബിജെപിയ്ക്ക് മണ്ഡലത്തില്‍ നല്ല പിന്തുണ ലഭിക്കുന്നുണ്ട് .ഇത് എല്‍ഡി എഫ് സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും നല്‍കുക. കൈ നനയാതെ മീന്‍പിടിക്കാമെന്ന കോണ്‍ഗ്രസ് നയത്തിന് ജനങ്ങള്‍മറുപടി നല്‍കുമെന്നാണ് എന്‍.ഡി.എ കരുതുന്നത്. വിശ്വാസവും വികസനവും ഒരുപോലെ ചര്‍ച്ചയാവുമെന്ന് കുമ്മനം ഇതിനോടകം പറഞ്ഞുകഴിഞ്ഞു.
അതേസമയം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരനും മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോകുന്നത്. എന്നാല്‍ പലയിടത്തും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ സജീവമല്ലെന്ന ആക്ഷേപവുമുണ്ട്. കോണ്‍ഗ്രസിനും കാര്യമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നുണ്ട്. ശശി തരൂരിന്റെ പ്രചാരണത്തിന് പ്രവര്‍ത്തകര്‍ ഇറങ്ങുന്നില്ല എന്ന് പരാതി ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം ആര്‍.എസ്.എസിന്റെ സംഘടന സംവിധാനമാണ് തിരുവനന്തപുരത്ത് ബിജെപിയുടെ മുതല്‍ക്കൂട്ട്. ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തലസ്ഥാനത്ത് നിന്ന് ബിജെപിയുടെ ആദ്യ ലോക്‌സഭ എം.പിയെ വിജയിപ്പിച്ചെടുക്കാം എന്ന ആത്മവിശ്വാസത്തിലാണവര്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends