കര്‍ശന നിര്‍ദേശം... തെരഞ്ഞെടുപ്പ് സര്‍വേ പ്രകാരം കുമ്മനം ജയിക്കുമെന്ന് കണ്ടതോടെ കളം മാറ്റിപ്പിടിച്ച് കോണ്‍ഗ്രസ്; മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ നടത്തിയ വര്‍ഗീയ പരാമര്‍ശം ഇത് മുന്നില്‍ കണ്ട്

തലസ്ഥാനത്ത് താമര വിരിയുമെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും കളി തുടങ്ങി. കുമ്മനത്തിന്റെ ജനപിന്തുണ കുറച്ച് കൊണ്ടുവരിക എന്ന തന്ത്രമാണ് ഇവര്‍ പയറ്റുന്നത്. ഇതിനിടെ
തലസ്ഥാനത്ത് ബിജെപി ജയിക്കുന്ന ചരിത്രം ഉണ്ടാകരുതെന്ന് ജില്ലാ നേതാക്കള്‍ക്ക് എഐസിസിയുടെയും കെപിസിസി പ്രസിഡന്റിന്റെയും കര്‍ശന നിര്‍ദേശവും ഉണ്ടായി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ പോലെ ഒരു നേതാവ് മത്സരിക്കുമ്‌ബോള്‍ ആ പ്രഭാവം കേരളത്തില്‍ മൊത്തം അലയടിക്കണം എന്നും ജില്ലാ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.
മാത്രമല്ല കുമ്മനത്തിന്റെ തീവ്ര വര്‍ഗീയ നിലപാട് ശക്തമായി പ്രചരിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ശബരിമല വിഷയവും, മാറാട് കലാപവും ഉയര്‍ത്തി കാട്ടണം എന്നാണ് നിര്‍ദേശിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിലാണ് തീരുമാനം.
നിയോജകമണ്ഡലത്തിലുള്‍പ്പെടുന്ന മണ്ഡലം കമ്മിറ്റികള്‍ എല്ലാദിവസവും എഐസിസി നിരീക്ഷകനും കെപിസിസിക്കും റിപ്പോര്‍ട്ട് നല്‍കണമെന്നും യോഗത്തില്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് വിജയിക്കുമെന്നു പ്രചരിപ്പിച്ച് കേരളത്തിലാകെ നേട്ടമുണ്ടാക്കാമെന്നാണു ബിജെപി കരുതുന്നതെന്നു യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു. ശബരിമല വിഷയം ബിജെപി ഉന്നയിച്ചാല്‍ അതിനെ ശക്തമായി നേരിടണമെന്നും നിര്‍ദേശമുണ്ട്. മണ്ഡലത്തിലെ സമുദായനേതാക്കളെ ഉപയോഗിച്ചുകൊണ്ടുതന്നെ അതിനുള്ള ശ്രമവും നടത്തണം. അതേസമയം, ന്യൂനപക്ഷവോട്ടുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകരുതെന്നും നിര്‍ദേശം നല്‍കി.
ഇതിന്റെ ഭാഗമായി കുമ്മനം രാജശേഖരതിരെ ആഞ്ഞടിച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നലെ രംഗത്തെത്തിയത്. മാറാട് കലാപവും നിലയ്ക്കല്‍ സമരവും ഓര്‍മ്മിപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ കുമ്മനം ഹൈന്ദവ ധ്രുവീകരത്തിന്റെ ആളാണെന്നും കുറ്റപ്പെടുത്തി.
മുസ്ലീങ്ങള്‍ക്കെതിരെ ശ്രീധരന്‍ പിള്ള നടത്തിയ പ്രസ്താവന വര്‍ഗീയ ധ്രുവീകരണത്തിനാണ്, ശ്രീധരന്‍ പിള്ള മാപ്പ് പറയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ശശി തരൂരിന്റെ വിജയത്തില്‍ സംശയമില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. താഴേതട്ടില്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും. എല്ലാ കാലത്തും എ.ഐ.സി.സി നിരീക്ഷകരെ നിയോഗിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനെതിരെ ശക്തമായാണ് കുമ്മനം രംഗത്തെത്തിയത്. എന്നാല്‍ വര്‍ഗീയമായ എന്ത് പരാമര്‍ശമാണ് താന്‍ നടത്തിയതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. അടിസ്ഥാനരഹിതമായ പരാമര്‍ശമാണ് മുല്ലപ്പള്ളി നടത്തിയത്. വര്‍ഗീയതയെ ഇളക്കിവിട്ട് പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസാണ്. വീഴ്ചയില്‍ നിന്ന് രക്ഷപ്പെടാനുള്ള വിലാപമാണ് മുല്ലപ്പള്ളി നടത്തുന്നതെന്നും കുമ്മനം പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് സര്‍വേ പ്രകാരം ആറ് ശതമാനം വോട്ട് വ്യത്യാസത്തില്‍ കുമ്മനം ജയിക്കുമെന്നാണ് കണക്കാക്കുന്നത്. എന്‍ഡിഎ 40 ശതമാനം വോട്ട് പിടിക്കുന്ന മണ്ഡലത്തില്‍ യുഡിഎഫിന് പ്രവചിക്കുന്നത് 34 ശതമാനം വോട്ടാണ്. ഇടത് മുന്നണിക്ക് 25 ശതമാനം വോട്ടുണ്ടാകുമെന്നും സര്‍വെ പ്രവചിക്കുന്നുണ്ട്.
ആദ്യ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിനടുത്ത് വിജയിച്ച ശശി തരൂര്‍ കഴിഞ്ഞ തവണ ജയിച്ചത് വെറും 15470 വോട്ടിനായിരുന്നു. രണ്ടാം സ്ഥാനത്തുള്ള ബിജെപിയും മൂന്നാം സ്ഥാനത്തുള്ള സിപിഐയും തമ്മിലുള്ള വ്യതാസം 33000 ത്തോളം വോട്ടും ആയിരുന്നു. എന്നാല്‍ ഇത്തവണ ആ സമവായമെല്ലാം മാറിമറിയുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha

























