കഴുത്തിൽ ആഴത്തിലുള്ള മുറിവ്, രണ്ട് കൈത്തണ്ടയിലും മുറിവുകള്‍, കുളിമുറിയില്‍ രക്തം തളംകെട്ടികിടക്കുന്ന നിലയിൽ കൊച്ചിയിലെ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തില്‍ ബ്ലേഡ് കൊണ്ടുള്ള മുറിവ് വിരൽ ചൂണ്ടുന്നത് ആത്മഹത്യയിലേയ്ക്ക്...

കൊച്ചിയിൽ ദന്ത ഡോക്ടറായ യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. തോട്ടുവ ധന്വന്തരി ക്ഷേത്രത്തിന് സമീപം താമസിച്ചു വരുന്ന നെടുങ്കണ്ടത്തില്‍ ഡോക്ടര്‍ ബ്രിജേഷിന്റെ ഭാര്യ ഡോക്ടര്‍ പ്രീതി (29) യാണ് വീടിന്റെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിമുറിയില്‍ രക്തം തളംകെട്ടികിടക്കുന്ന നിലയയിലാണ്. കഴുത്തിൽ ആഴത്തിലുള്ള മുറുവുണ്ട്. രണ്ട് കൈത്തണ്ടയിലും മുറിവുകള്‍. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ.
ഇന്നലെ രാത്രിയോടെയാണ് കുളിമുറിയില്‍ രക്തത്തില്‍ക്കുളിച്ചുകിടക്കുന്ന നിലയില്‍ പ്രീതിയുടെ ജഡം ഭര്‍ത്തൃപിതാവ് കാണുന്നത്.തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. രാത്രി പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ച മൃതദ്ദേഹം രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെ പോസ്റ്റുമോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. വൈകിട്ട് ഭര്‍ത്തൃപിതാവ് തൊട്ടടുത്ത പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ പ്രീതിയുടെ മൂന്നു വയസുകാരി മകളെയും ഒപ്പം കൂട്ടിയിരുന്നു. ഇവര്‍ പുറത്തു നിന്നും മുന്‍വശത്തേ കതക് അടച്ചിട്ട ശേഷമാണ് തൊട്ടടുത്ത പുഴയില്‍ കുളിക്കാന്‍ പോയത്. മടങ്ങിയെത്തിയപ്പോഴാണ് കുളിമുറിയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന പ്രീതിയെ കാണുന്നത്.
വിളിച്ചിട്ട് അനക്കമില്ലാത്തതിനെത്തുടര്‍ന്ന് വിവരം അയല്‍വാസികളെ അറിയിക്കുകയായിരുന്നു. വിവരം അറിയിച്ചതു പ്രകാരം വൈകിട്ട് 7 മണിയോടെ പൊലീസ് സ്ഥലത്തെത്തി. റൂറല്‍ എസ്‌പി രാഹുല്‍.ആര്‍.നായര്‍ സ്ഥലത്തെത്തി തെളിവെടുത്തിരുന്നു.പ്രീതി എന്തോ ഗുളിക കഴിച്ചിരുന്നതായി ബന്ധുക്കളില്‍ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ബ്രജീഷിന്റെ മാതാവ് ഇളയ മകനൊപ്പം വിദേശത്താണ്.
https://www.facebook.com/Malayalivartha

























