കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലി ചെയ്യരുത്... രാഷ്ട്രം പത്മഭൂഷണടക്കം നല്‍കി ആദരിച്ചയാളാണ്, നടന്‍ എന്നതിനപ്പുറം സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് കേസില്‍ നിന്നും പിന്‍വാങ്ങണം... പ്രതികരണവുമായി ശോഭനാ ജോര്‍ജ്

50 കോടി നഷ്ടപരിഹാരം നല്‍കാന്‍ ഖാദി ബോര്‍ഡിന് ശേഷിയില്ലെന്നും മോഹന്‍ലാല്‍ കേസ് പിന്‍വലിക്കണമെന്നും ശോഭനാ ജോര്‍ജ് മലപ്പുറത്ത് ആവശ്യപ്പെട്ടു. നടന്‍ എന്നതിനപ്പുറം നാടിനോടും ഉത്തരവാദിത്വമുണ്ടാവേണ്ടയാളാണ് മോഹന്‍ലാല്‍, അതിനാല്‍ ഖാദിയെ ദുരുപയോഗപ്പെടുത്തരുത്. ഇതിന് മറുപടിയായാണ് 50 കോടി രൂപ മാനനഷ്ടത്തിന് മോഹന്‍ലാല്‍ ഖാദി ബോര്‍ഡിന് വക്കീല്‍ നോട്ടീസ് അയച്ചത്. പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കേണ്ടയാളാണ് മോഹന്‍ലാല്‍ അവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലി ചെയ്യരുത്, രാഷ്ട്രം പത്മഭൂഷണടക്കം നല്‍കി ആദരിച്ചയാളാണ്, നടന്‍ എന്നതിനപ്പുറം സാമൂഹ്യ പ്രതിബദ്ധത കണക്കിലെടുത്ത് കേസില്‍ നിന്ന് ലാല്‍ പിന്‍വാങ്ങണമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്.
നഷ്ടപരിഹാര കേസില്‍ നിയമോപദേശം ലഭിച്ച ശേഷമാണ് ശോഭനാ ജോര്‍ജ്ജ് പ്രതികരണവുമായി രംഗത്തുവന്നത്. നേരത്തെ സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതില്‍ ഖാദി ബോര്‍ഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവുമുണ്ടാക്കുമെന്നും വിലയിരുത്തി പരസ്യം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.
https://www.facebook.com/Malayalivartha


























