പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അര്ധനഗ്നവും നഗ്നവുമായ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് യുവാവിന്റെ ലീലാവിലാസം... കോഴിക്കോട് യുവാവ് പിടിയിലായതോടെ പുറത്ത് വരുന്നത്...

പെണ്‍കുട്ടി മോശക്കാരിയാണെന്നു കാണിച്ച് സഫ്വാന് സുഹൃത്തുകള്‍ക്ക് സ്ഥിരമായി മേസേജ് അയയ്ക്കുകയും ചെയ്തു. ബംഗളുരുവില്‍ പഠിക്കുന്ന സമയത്താണ് പരാതിക്കാരിയായ പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. ഈ സമയത്താണ് ഫോട്ടോ കൈക്കലാക്കിയതും. പ്രതി ഇത്തരത്തില്‍ മറ്റൊരു പെണ്‍കുട്ടിയുടെ നഗ്നഫോട്ടോ എടുത്തിട്ടുള്ളതായും സമ്മതിച്ചതായി പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി നഗ്നഫോട്ടോകള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. കോഴിക്കോട് കരവാന്ത്തുരുത്തി സ്വദേശി മുഹമ്മദ് സഫ്വാനാണ് പാലാരിവട്ടം പോലീസിന്റെ പിടിയിലായത്. പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ബന്ധുവായ പെണ്‍കുട്ടി അയച്ചുകൊടുത്ത ഫോട്ടോ, പ്രതി ഇവരറിയാതെ കൈവശപ്പെടുത്തുകയും തുടര്‍ന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അര്ധനഗ്നവും നഗ്നവുമായ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച് പെണ്‍കുട്ടിയെ അപമാനിക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























