പയ്യന്നൂരിൽ വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി പുരട്ടിയ യുവതിയുടെ കൈ പൊള്ളി

വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി പുരട്ടിയ യുവതിയുടെ കൈ പൊള്ളി. കണ്ടോന്താറിലെ കെ.ബിന്ദുവിന്റെ വിരലുകളാണ് പൊള്ളിയത്. തള്ളവിരലിന് മഷി പുരട്ടിയപ്പോള്‍ അത് ചൂണ്ടുവിരലിനും നടുവിലെ വിരലിനും തട്ടിയിരുന്നു. അടുത്ത ദിവസം രാവിലെ ഈ വിരലുകളുടെ ഭാഗത്ത് പൊള്ളല്‍ ഉണ്ടാകുകയായിരുന്നു.
ബിന്ദുവിനെ കുടാതെ മറ്റ് ആളുകള്‍ക്കും വോട്ട് മഷിയില്‍ നിന്നും പൊള്ളലേറ്റ വാര്‍ത്ത മുന്‍പ് പുറത്തുവന്നിരുന്നു. മഷിപുരട്ടുന്നതിനിടെ കാപ്പാട് കൃഷ്ണവിലാസം യുപി സ്‌കൂളിലെ അധ്യാപകനായ എ ആല്‍ബിന്റെ വിരലുകള്‍ക്കും പൊള്ളലേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് കളക്ടര്‍ക്ക് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് ആല്‍ബിന്റെ മാതാപിതാക്കള്‍.
https://www.facebook.com/Malayalivartha


























