റോഡിന് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയില്‍ നേര്‍ച്ചയിട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ കയറാൻ ശ്രമിക്കവേ ബസിന്റെ പിന്‍ചക്രം കയറി ക്ലീനര്‍ക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ് ക്ലീനര്‍ക്ക് ദാരുണാന്ത്യം. ഓടിക്കൊണ്ടിരുന്ന ബസില്‍ ചാടികയറാന്‍ ശ്രമിക്കവേ അതേ ബസിന്റെ പിന്‍ചക്രം കയറിയാണ് ക്ലീനര്‍ മരിച്ചത്. വെള്ളിയാഴ്ച രാവിലെ കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബര്‍ റോഡിലാണ് അപകടം. മാറാട് സ്വദേശി അന്‍ഷാദ് (22)ആണ് മരിച്ചത്.
റോഡിന് സമീപത്തെ ക്ഷേത്രത്തിലെ കാണിക്കപ്പെട്ടിയില്‍ നേര്‍ച്ചയിട്ട് ഓടിക്കയറാന്‍ ശ്രമിക്കവേയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കോഴിക്കോട് -ബേപ്പൂര്‍ റൂട്ടിലെ ബാബ ബസിലെ ക്ലീനറായിരുന്നു അന്‍ഷാദ്. സ്ഥിരമായി സെവന്‍ ഡേയ്‌സ് എന്ന ബസിലാണ് ജോലിചെയ്തുവന്നിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























