പത്തനംതിട്ടയില്‍ വീണ അല്ല പിണറായി ; പത്തനംതിട്ടയില്‍ രാഷ്ട്രീയത്തിന് അതീതമായി വോട്ടുകള്‍ ലഭിച്ചെന്നും അതുകൊണ്ട് 75000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ടയില്‍ ബിജെപി ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. പത്തനംതിട്ടയില്‍ രാഷ്ട്രീയത്തിന് അതീതമായി വോട്ടുകള്‍ ലഭിച്ചെന്നും അതുകൊണ്ട് 75000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും ഇവിടെ വീണാ ജോര്‍ജ് അല്ല പിണറായി വിജയനാണ് മത്സരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. വിശ്വാസസംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പത്തനംതിട്ടയില്‍ പരാജയപ്പെടുന്ന പ്രശ്നമേ ഇല്ല, സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദുരുപയോഗം ചെയ്തു. തപാല്‍വോട്ടും സര്‍വീസ് വോട്ടും പിടിച്ചുവാങ്ങിയും കലക്ടറേറ്റില്‍ തിരഞ്ഞെടുപ്പ് അട്ടിമറി നടക്കുന്നു. മണ്ഡലത്തില്‍ 3000 തപാല്‍ വോട്ടും 4000 സര്‍വീസ് വോട്ടുമാണ് ഉള്ളത് . ജീവനക്കാരുടെ വീട്ടിലെ മേല്‍വിലാസത്തിലേക്കാണു തപാല്‍ വോട്ട് സാധാരണ അയയ്‌ക്കേണ്ടത്. എന്നാല്‍ അതിനു പകരം ഓഫിസിലെ വിലാസത്തിലാണ് അയച്ചത്. മാത്രമല്ല തപാല്‍വോട്ട് ഏല്‍പിക്കാത്തവരെ സ്ഥലം മാറ്റുമെന്ന് എന്‍ജിഒ യൂണിയന്‍കാര്‍ ഭീഷണിപ്പെടുത്തുന്നു. ആരോഗ്യ വകുപ്പിലെ 450 ജീവനക്കാരുടെ തപാല്‍വോട്ടു ഭീഷണിപ്പെത്തിയാണ് ഇവര്‍ പിടിച്ചുവാങ്ങിയത്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പരിഗണിച്ചെല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തമായി ഇടപെടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























