കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയില്‍... ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് എംപാനല്‍ ജീവനക്കാര്‍ ഡ്യൂട്ടിക്കെത്തിയില്ല, നിരവധി സര്‍വ്വീസുകള്‍ മുടങ്ങി

എംപാനല്‍ ജീവനക്കാര്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡ്യൂട്ടിക്കെത്താത്തത് കെ.എസ്.ആര്‍.ടി.സിയില്‍ പുതിയ പ്രതിസന്ധിക്ക് തുടക്കമിട്ടു. സ്ഥിരം ഡ്രൈവര്‍മാര്‍ക്ക് ശമ്പളം നല്‍കിയിട്ടും എംപാനല്‍ ജീവനക്കാര്‍ക്ക് നല്‍കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ എംപാനല്‍ ജീവനക്കാര്‍ ഡ്യൂട്ടിക്ക് ഹാജരാകാതെ വിട്ടു നില്‍ക്കുകയാണ്. ജീവനക്കാരുടെ കുറവ് മൂലം കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകളടക്കം മുടങ്ങുന്ന സാഹചര്യമാണ് ഉള്ളത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ മാത്രം ഏഴ് സര്‍വീസുകള്‍ മുടങ്ങി. വരും ദിവസങ്ങളിലും എം.പാനല്‍ ജീവനക്കാര്‍ ഡ്യൂട്ടിക്കെത്താതിരുന്നാല്‍ അത് കെ.എസ്.ആര്‍.ടി.സിയെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കും. കെ.എസ്.ആര്‍.ടി.സി എംപാനല്‍ െ്രെഡവര്‍മാരെ പിരിച്ചുവിടുന്നതിനെതിരെ കോര്‍പ്പറേഷന്‍ നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണ്. വിധി നടപ്പാക്കുന്നതിന് ഹൈക്കോടതി സാവകാശം അനുവദിച്ചിരുന്നു.
"
https://www.facebook.com/Malayalivartha


























