മുന്‍പരിചയം മുതലെടുത്ത് വീട്ടമ്മയെ ഡി.വൈ.എഫ്.ഐ നേതാവും സുഹൃത്തും പീഡനത്തിനിരയാക്കിയത് രണ്ടര വർഷത്തോളം

വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ നേതാവും സുഹൃത്തും അറസ്‌റ്റില്‍. ഡി.വൈ.എഫ്.ഐ. മറ്റത്തൂര്‍ മേഖല സെക്രട്ടറി മറ്റത്തൂര്‍ മാണപ്പുള്ളി ശ്രീകാന്ത് (24), സുഹൃത്ത് കൊളത്തൂര്‍ മരേക്കാട്ടുവളപ്പില്‍ സന്ദീപ് (23) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്.
2016 മുതല്‍ വീട്ടമ്മയെ ഇരുവരും പല തവണ പീഡിപ്പിച്ചതായാണ് പരാതി. മുന്‍പരിചയം മുതലെടുത്തായിരുന്നു പീഡനം.രണ്ടുദിവസം മുമ്ബാണ് യുവതി പരാതി നല്‍കിയത്. പരാതി സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്ന് പൊലീസ് പറഞ്ഞു. ചാലക്കുടി ഡി.വൈ.എസ്.പി. കെ. ലാല്‍ജിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കൊരട്ടി എസ്.ഐ. ബി. ബിനോയ് ആണ് അറസ്റ്റു ചെയ്‌തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
https://www.facebook.com/Malayalivartha


























