അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം, 40 ദിവസം പ്രായമുള്ള ആണ്‍ കുട്ടിയാണ് മരിച്ചത്

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഓന്തമ്മല ഊരിലെ കുമാരന്‍ചിത്ര ദന്പതികളുടെ 40 ദിവസം പ്രായമുള്ള ആണ്‍ കുട്ടിയാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതായിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഈ വര്‍ഷം അട്ടപ്പാടില്‍ മരിക്കുന്ന ആദ്യ കുട്ടിയാണ് ഇത്. കഴിഞ്ഞ വര്‍ഷം 12 കുട്ടികള്‍ അട്ടപ്പാടിയില്‍ വിവിധ കാരണങ്ങളാല്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























