സുരേഷ് ഗോപി വോട്ട് പിടിക്കും; സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍

സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നതായി ശ്രീനിവാസൻ വ്യക്തമാക്കി. മുപ്പത് കൊല്ലം മുമ്പ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന നടനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് സുരേഷ് ഗോപി ഗര്‍ഭിണിയായ ശ്രീലക്ഷ്മിയുടെ നിറവയറില്‍ തൊട്ടനുഗ്രഹിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ എല്ലാം തീര്‍ന്ന് സുരേഷ് ഗോപി ശ്രീലക്ഷ്മിയെ കാണാൻ വന്നു. സുരേഷ് ഗോപി തന്നെയാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.
https://www.facebook.com/Malayalivartha


























