കോന്നിയിൽ ബന്ധുവായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ വലയിലാക്കി പോലീസ്

പത്തനംതിട്ട കോന്നിയിൽ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പോലീസ് പിടിയിലായി. തണ്ണിത്തോട് മേടപ്പാറ ബ്രാഞ്ച് സെക്രട്ടറി ഈട്ടിമൂട്ടില്‍ സുരേഷാണ് റിമാന്‍ഡിലായത്.
കഴിഞ്ഞ 30 നാണ് കേസിന് ആസ്പദമായ സംഭവം. വീടുമാറ്റവുമായി ബന്ധപ്പെട്ട ചടങ്ങിനിടെ ബന്ധുവായ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. പാലക്കാട് പൊലീസ് സൂപ്രണ്ടിന് രേഖാമൂലം നല്‍കിയ പരാതി പത്തനംതിട്ട എസ്.പിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് തണ്ണിത്തോട് പൊലീസ് കേസ് അന്വേഷിക്കുകയും സുരേഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
https://www.facebook.com/Malayalivartha


























