എറണാകുളം കളമശ്ശേരിയില്‍ ഭാര്യയെയും ഒന്നരവയസ്സുള്ള കുഞ്ഞിനെയും തീകൊളുത്തി കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി, ഭാര്യയുടെ അമ്മ അതീവ ഗുരുതരാവസ്ഥയില്‍ , ഇന്നലെ അര്‍ദ്ധ രാത്രിയോടെയാണ് സംഭവം നടന്നത്

കളമശേരി കുസാറ്റിന് സമീപം എട്ടുകാലിമൂലയില്‍ ഭാര്യയെയും ഒന്നരവയസുള്ള കുഞ്ഞിനെയും തീകൊളുത്തി കൊന്നശേഷം യുവാവ് ജീവനൊടുക്കി. വിദ്യാനഗര്‍ റോഡില്‍ വാടകയ്ക്കു താമസിക്കുന്ന കൊല്ലം സ്വദേശി സജി(33)യാണ് ഭാര്യ ബിന്ദു(29)വിനെയും മകനെയും കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
ഭാര്യ ബിന്ദുവിനെയും മകനെയും തീകൊളുത്തി കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു സജി. എന്താണ് ഇതിലേക്ക് നയിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നിലവിളിയെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ബിന്ദുവും മകനും മരിച്ചിരുന്നു. തിരച്ചിലിനൊടുവിലാണ് സജിയെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
ആനന്ദവല്ലിയെ നാട്ടുകാര്‍ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ മാര്‍ച്ചിലാണ് കളമശ്ശേരി വിദ്യാനഗറിനു സമീപം വാടകയ്ക്ക് കുടുംബം താമസിക്കാനെത്തിയത്. സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ് സജി.
https://www.facebook.com/Malayalivartha

























