Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില

03 SEPTEMBER 2026 04:34 PM IST
മലയാളി വാര്‍ത്ത


അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള മില്‍പിറ്റ്സില്‍ ക്രൂരമായ ആക്രമണത്തില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുവരുടെയും സുഹൃത്തായ കോട്ടയം സ്വദേശിനി അനില (32) യ്ക്ക് എതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്ത് മില്‍പിറ്റ്സ് പോലീസ്. ഓഗസ്റ്റ് 28-ാം തീയതിയാണ് ക്രൂരമായ കൊലപാതകങ്ങള്‍ നടന്നത്. തിരുവനന്തപുരം സ്വദേശിനിയായ ആന്‍ മേരി മാത്യു (39), തൃശ്ശൂര്‍ സ്വദേശിനിയായ അഞ്ജന (35) എന്നിവരാണ് കൂട്ടുകാരിയും കോട്ടയം സ്വദേശിനിയുമായ അനില(34)യുടെ കൈകളാല്‍ കൊല്ലപ്പെട്ടത്. പ്രതിയായ അനില ബേബിക്കെതിരെ കുറ്റകരമായ നരഹത്യക്കും കാലിഫോര്‍ണിയ പെനല്‍ കോഡ് സെക്ഷന്‍ 187(എ) പ്രകാരമുള്ള ആസൂത്രിതമായ കൊലക്കുറ്റത്തിനുമാണ് മില്‍പിറ്റ്സ് പോലീസ് കേസെടുത്തത്.

മില്‍പിറ്റ്സിലെ ഡിക്സണ്‍ ലാന്‍ഡിങ് റോഡിലുള്ള മില്‍ക്രീക്ക് അപ്പാര്‍ട്ടുമെന്റില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി കുടുംബസമേതം ഒരൊറ്റ കുടുംബം പോലെ താമസിച്ചുവരികയായിരുന്നു മൂവരും. സംഭവം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരുമിച്ച് ഓണം ആഘോഷിക്കുകയും സിനിമ കാണാന്‍ പോകുകയും ചെയ്തത്രയും ദൃഢമായ സൗഹൃദമായിരുന്നു ഇവര്‍ക്കിടയിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി നടന്ന ഈ ദുരന്തം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

 

 

ഓഗസ്റ്റ് 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. അപ്പാര്‍ട്ടുമെന്റിലുണ്ടായിരുന്ന അഞ്ജനയെ ഫോണില്‍ വിളിച്ച് താഴേക്ക് വരുത്തിയ അനില, സൗഹൃദത്തില്‍ സംസാരിച്ചുനിന്ന ശേഷം നടന്നുവന്ന അഞ്ജനയുടെ നേര്‍ക്ക് കാര്‍ പെട്ടെന്ന് വേഗത്തില്‍ ഇടിച്ചുകയറ്റുകയായിരുന്നു. വാഹനം ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തുണ്ടായിരുന്ന മറ്റ് മൂന്ന് കാറുകളിലും ഇടിച്ചതായി ദൃക്സാക്ഷികള്‍ മൊഴി നല്‍കി. 12.01-ഓടെ നീല നിറത്തിലുള്ള എസ്യുവി കാല്‍നടയാത്രക്കാരിയെ ഇടിച്ച സന്ദേശം ലഭിച്ച് ഓഫീസര്‍ മുനോസ്, സര്‍ജന്റ് താന്‍, ഓഫീസര്‍ ഒറന്‍സിയ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് പാര്‍ക്കിങ് ലോട്ടില്‍ രക്തം വാര്‍ന്നു കിടന്ന അഞ്ജനയുടെ ജീവന്‍ രക്ഷിക്കാന്‍ പാരാമെഡിക് സംഘം ശ്രമിച്ചെങ്കിലും 12.12-ഓടെ മരണം സ്ഥിരീകരിച്ചു.

സംഭവം നടന്ന ഉടന്‍ അഞ്ജനയുടെ ഭര്‍ത്താവ് വിജേഷ് ആനിന്റെ ഭര്‍ത്താവ് ജേക്കബിനെ വിവരമറിയിച്ചു. തുടര്‍ന്ന് ജേക്കബ് ആനിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. വീട്ടിലെത്തിയ ജേക്കബ് കണ്ടത് കുത്തേറ്റ് രക്തത്തില്‍ കുളിച്ച് ജീവനറ്റുകിടക്കുന്ന ആനിനെയാണ്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അപ്പാര്‍ട്ടുമെന്റിന് സമീപം ഒരിടത്ത് ഇടിച്ചുകയറ്റിയ നിലയിലുള്ള കാറില്‍നിന്ന് അനിലയെ പോലീസ് പിടികൂടി. ചോദ്യംചെയ്യലില്‍ അനില കുറ്റം സമ്മതിച്ചു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (1 hour ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (1 hour ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (2 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (2 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (3 hours ago)

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ബൃന്ദ കാരാട്ട്  (4 hours ago)

യുവാവിനെ കൊലപ്പെടുത്തി കാറില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍  (4 hours ago)

യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

  കേരള സർവകലാശാലയുടെ പേരിൽ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ് നടക്കുന്നതായി പരാതി....വ്യാജ പ്രവേശന പോർട്ടലുകളിൽ വഞ്ചിതരാകരുതെന്ന് വൈസ് ചാൻസലർ  (4 hours ago)

നഗരൂർ പൊലീസ് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ബൈക്ക് മോഷണം പോയതായി പരാതി... സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്  (5 hours ago)

മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട...  (5 hours ago)

സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും  (5 hours ago)

IRAN യുഎസിനെ പരിഹസിച്ച് ഇറാൻ എംബസി  (6 hours ago)

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (6 hours ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (6 hours ago)

Malayali Vartha Recommends