ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...

സഹപാഠികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ തൃക്കാക്കര ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധം. രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ ശ്രീഹരിയാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. കുറ്റാരോപിതനായ വിദ്യാർഥിയെ കോളജ് അധികൃതർ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് വിദ്യാർഥികൾ കാമ്പസിൽ പ്രതിഷേധം ശക്തമാക്കിയത്.പ്രതിയായ വിദ്യാർഥിയെ ലോക്കൽ ഗാർഡിയനെ വിളിച്ച് വരുത്തി കാമ്പസിൽ നിന്നും രക്ഷപ്പെടാൻ മാനേജ്‌മെന്റ് സഹായിച്ചതായി വിദ്യാർഥികൾ ആരോപിക്കുന്നു.
സൈബർ ആക്രമണത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നാണ് വിദ്യാർഥികളുടെ പക്ഷം. പ്രതിഷേധത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളജിലേക്ക് അതിക്രമിച്ചു കയറിയതായും വിവരമുണ്ട്. സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ ഇൻചാർജിന്റെ പരാതിയിൽ തൃക്കാക്കര പോലീസ് ശ്രീഹരിക്കെതിരെ കേസെടുത്തിട്ടുണ്ട്.അതേസമയം വിദ്യാർഥിയെ കോളജിൽ നിന്നും സസ്പെൻഡ് ചെയ്തതായും ഫോൺ പൊലീസിന് കൈമാറിയതായും കോളജ് അധികൃതർ വ്യക്തമാക്കി. വിദ്യാർഥിയുടെ ലാപ്ടോപ്പ് മാനേജ്‌മെന്റ് ഒളിപ്പിച്ചു എന്ന ആരോപണം അധികൃതർ നിഷേധിച്ചു.
https://www.facebook.com/Malayalivartha

























