കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...

വീട് പൂട്ടിയിട്ട് ദീർഘദൂര യാത്രകൾക്കോ വിദേശത്തോ പോകുമ്പോൾ വീട്ടുസാധനങ്ങളും വാഹനങ്ങളും എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കുമെന്നത് എല്ലാവരുടെയും വലിയൊരു ആശങ്കയാണ്. സാധാരണയായി ആളുകൾ വീട് പൂട്ടി പോലീസിനെ വിവരമറിയിക്കുകയോ കാവൽക്കാരെ ഏൽപ്പിക്കുകയോ ആണ് ചെയ്യാറുള്ളത്. എന്നാൽ ബീഹാറിൽ നിന്നുള്ള ഒരു വാഹന ഉടമ തന്റെ വിലപിടിപ്പുള്ള മഹീന്ദ്ര സ്കോർപിയോ ക്ലാസിക് എസ്‌യുവി സുരക്ഷിതമാക്കാൻ സ്വീകരിച്ച വഴി കണ്ട് സോഷ്യൽ മീഡിയ ഒന്നടങ്കം മൂക്കത്ത് വിരൽ വെക്കുകയാണ്.ജോലി ആവശ്യത്തിനായി വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്ന ഉടമ, താൻ നാട്ടിലില്ലാത്ത സമയത്ത് വണ്ടി ആരെങ്കിലും മോഷ്ടിക്കുമോ എന്ന് ഭയന്നു. വണ്ടി പോർച്ചിലോ റോഡരികിലോ ഇട്ടാൽ സുരക്ഷിതമല്ലെന്ന് തോന്നിയതിനെ തുടർന്ന് അദ്ദേഹം ഒരു ഭീമൻ ക്രെയിൻ വാടകയ്‌ക്കെടുത്തു.
തുടർന്ന് തന്റെ രണ്ട് നില വീടിന്റെ മുകളിലേക്ക് സ്കോർപിയോ വണ്ടി ക്രെയിൻ ഉപയോഗിച്ച് ഉയർത്തി മേൽക്കൂരയിൽ പാർക്ക് ചെയ്യുകയായിരുന്നു. പെട്ടെന്ന് ആർക്കും വണ്ടി എടുത്തു മാറ്റാൻ കഴിയാത്ത വിധം സുരക്ഷിതമാക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം.അപൂർവ്വമായ ഈ കാഴ്ച്ച കാണാൻ പ്രദേശത്ത് വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ക്രെയിൻ ഉപയോഗിച്ച് വണ്ടി വീടിന് മുകളിൽ വെക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ വൈറലായിട്ടുണ്ട്. ഉടമയുടെ ഈ ബുദ്ധിയെ പുകഴ്ത്തിയും പരിഹസിച്ചും നിരവധി കമന്റുകളാണ് വരുന്നത്. വണ്ടി മോഷണം പോകാതെ ഇരിക്കുമെങ്കിലും, ഇത്രയും ഭാരമുള്ള ഒരു വാഹനം വീടിന്റെ മേൽക്കൂര താങ്ങുമോ എന്നും ഇത് വലിയ അപകടങ്ങൾക്ക് കാരണമാകില്ലേ എന്നും സോഷ്യൽ മീഡിയയിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























