Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനപ്പായസം കുടിച്ച് ജനങ്ങള്‍.. ബോഡി ഗാര്‍ഡിനെ വിവാഹം ചെയ്ത് ലോകത്തെ ഞെട്ടിച്ച് തായ്‌ലന്റ് രാജാവ് മഹാ വജ്രലോങ്കോണ്‍; പറഞ്ഞാലും പറഞ്ഞാലും തീരാത്ത ആധുനിക കാലത്തെ രാജാവ്

05 MAY 2019 04:27 PM IST
മലയാളി വാര്‍ത്ത

രാജാവിന്റെ ഒരു രാജയോഗമേ. അപ്പൂപ്പന്‍ കഥകളില്‍ മാത്രം കേട്ടിരുന്ന രാജാവിന്റേയും രാജ്ഞിയുടേയും കഥ ഇതാ ഇപ്പോള്‍ കണ്‍മുമ്പില്‍ കാണുകയാണ്. അങ്ങ് തായ്‌ലാന്റില്‍. അവിടെ കല്യാണം ഇവിടെ കിരീട ധാരണം എന്ന അവസ്ഥയാണ്. 65 വയസുള്ള രാജാവിന്റെ രാജയോഗമാണ് ഇപ്പോ ചര്‍ച്ചകളില്‍ നിറയുന്നത്. കൂടെ 40 കാരിയായ യുവ സുന്ദരിയെ സ്വന്തമാക്കിക്കൊണ്ടാണ് രാജാവായി വാഴുന്നത്. 

സ്ഥാനാരോഹണത്തിന് തൊട്ടു മുമ്പ് അംഗരക്ഷകയെ വിവാഹം കഴിച്ച് ഞെട്ടിച്ചിരിക്കുകയാണ് തായ്‌ലാന്‍ഡ് രാജാവ്. മഹാ വജ്രലോങ്കോണ്‍. ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തായ്‌ലാന്‍ഡ് രാജാവ് സ്വന്തം അംഗരക്ഷകയെ വിവാഹം കഴിച്ച് രാജ്ഞിയാക്കിയത്. രാജാവിന്റെ സുരക്ഷാ സംഘത്തിന്റെ ഉപമേധാവിയായിരുന്ന സുതിദ തിദ്‌ജെയെയാണ് രാജാവ് വിവാഹം കഴിച്ചത്. 

ഇനി മുതല്‍ രാജ്ഞി സുദിത എന്ന് അറിയപ്പെടുമെന്ന് രാജകുടുംബം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2016 ഒക്ടോബറില്‍ പിതാവ് ഭൂമിബോല്‍ അതുല്യദേജിന്റെ മരണത്തെ തുടര്‍ന്നാണ് മഹാ വജ്രലോങ്കോണ്‍ രാജപദവിയിലെത്തുന്നത്. 

70 വര്‍ഷം രാജപദവിയില്‍ തുടര്‍ന്ന ശേഷമായിരുന്നു ഭൂമിബോല്‍ രാജാവിന്റെ മരണം. വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലാണ് ബുദ്ധബ്രാഹ്മണ വിധികള്‍ പ്രകാരം അദ്ദേഹത്തിന്റെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക.രാജകുടുംബം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് വിവാഹക്കാര്യം ജനങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് കൊട്ടാരത്തില്‍ നടന്ന വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകളിലൂടെ പുറത്ത് വിടുകയായിരുന്നു. 

രാജകീയ രീതികള്‍ പ്രകാരമായിരുന്നു വിവാഹ ചടങ്ങ്. തായ് എയര്‍വേയ്‌സില്‍ ഫൈറ്റ് അറ്റന്‍ഡന്റായിരുന്ന സുതിദയെ 2014ലാണ് തന്റെ അംഗരക്ഷക സംഘത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായി നിയമിക്കുന്നത്. ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ചില വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും രാജകുടുംബമ വാര്‍ത്ത് നിഷേധിച്ചിരുന്നു.തുടര്‍ന്ന് 2016 ഡിസംബറില്‍ റോയല്‍ തായ് ആര്‍മി മേധാവിയായി സുതിദയെ നിയമിച്ചു. ഇതോടെ ഇരുവരും തമ്മിലുളള അടുപ്പത്തെക്കുറിച്ച് അഭ്യൂഹങ്ങളും ശക്തമാവുകയായിരുന്നു. 

66കാരനാണ് വജ്രലോങ്കോണ്‍ രാജാവ്. 40 കാരിയാണ് സുദിത. മുമ്പ് മൂന്ന് തവണ രാജാവ് വിവാഹം കഴിച്ചെങ്കിലും ഇതെല്ലാം വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു. ഈ വിവാഹങ്ങളില്‍ നിന്നായി 7 കുട്ടികളുണ്ട്. രാജവാഴ്ച ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒരു രാജ്യമാണ് തായ്‌ലാന്‍ഡ്. തായ്‌ലന്‍ഡിന്റെ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ മഹാ വജ്രലങ്കോണിന്റെ സഹോദരി ഉബോല്‍രത്‌ന രാജകുമാരി നീക്കം നടത്തിയിരുന്നു. എന്നാല്‍ രാജാവ് അസംതൃപ്തി അറിയിച്ചതോടെ അവരെ പിന്തുണച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടി പിന്മാറുകയായിരുന്നു. രാജകുടുംബാഗങ്ങള്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് പാരമ്പര്യത്തിന് എതിരാണെന്നായിരുന്നു വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരെ ചതിച്ചത് കടുത്ത മാനസിക സമ്മർദ്ദമോ...?  (1 minute ago)

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (9 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (11 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (13 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (16 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (17 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (24 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (33 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (45 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (53 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

Malayali Vartha Recommends