Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും പ്രണയത്തിന്റെ ആഴം വെളിപ്പെടുത്തി ദുല്‍ഖര്‍

05 MAY 2019 02:44 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടിയുടേയും ഭാര്യ സുല്‍ഫത്തിന്റേയും ഒരുമ മലയാളികള്‍ക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ ബാപ്പച്ചിയുടേയും ഉമ്മച്ചിയുടേയും പ്രണയം തുറന്ന് പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. വീട്ടില്‍ താനും അമാലുവുമാണ് യുവദമ്പതികളെങ്കിലും തന്റെ വാപ്പച്ചി മമ്മൂട്ടിയും ഉമ്മച്ചി സുല്‍ഫത്തും ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് താരം പറഞ്ഞു. 

'എന്റെ മാതാപിതാക്കളുടെ പ്രണയമാണ് ജീവിതത്തില്‍ എക്‌സ്ട്രാ ഓര്‍ഡിനറി ലവ് സ്‌റ്റോറിയായി തോന്നിയിട്ടുള്ളത്. വീട്ടില്‍ ഞാനും അമാലും അതുപോലെ സഹോദരിയും ഭര്‍ത്താവുമാണ് യുവ ദമ്പതികളായിട്ടുള്ളത്. എന്നാല്‍ വാപ്പച്ചിയും ഉമ്മച്ചിയും ഇപ്പോഴും യുവദമ്പതികളെപ്പോലെയാണ്.

അങ്ങോട്ടും ഇങ്ങോട്ടും കണ്ടില്ലെങ്കില്‍ വിഷമിച്ചിരിക്കുക, അമ്പത് പ്രാവശ്യമെങ്കിലും വിളിക്കുക അങ്ങനെ പോകുന്നു. എന്റെ ഭാര്യ എന്നെ ഫോണ്‍വിളിക്കുന്നതിനേക്കാള്‍ കൂടുതലായിരിക്കും അവര്‍ തമ്മിലുള്ള ഫോണ്‍വിളി. ഒന്നാമത് അമാല്‍ കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കുന്നതില്‍ തിരക്കായിരിക്കും. അതിനിടയ്ക്ക് സമയം കിട്ടുമ്പോള്‍ കോള്‍ ചെയ്യും. കുഞ്ഞ് വന്നതിന് ശേഷം ഫോണ്‍വിളി കുറഞ്ഞു.  പക്ഷേ എന്റെ മാതാപിതാക്കള്‍ ഫുള്‍ടൈം ബിസിയാണ്. വാപ്പച്ചി സംസാരിച്ച് ഫോണ്‍വെയ്ക്കുമ്പോഴേക്കും അടുത്ത കോള്‍ വരും. സെറ്റില്‍ ഫുള്‍ടൈം ഫോണിലാണ്. ഉമ്മച്ചിയായിരിക്കും അപ്പുറത്ത്. അവര് അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര കണക്ടഡ് ആണ്....'ദുല്‍ഖര്‍ പറഞ്ഞു. 

റൊമാന്റിക്‌കോമഡി ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ഹിറ്റ് കൂട്ടുക്കെട്ടായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജുമാണ് തിരക്കഥ ഒരുക്കിയത്. നവാഗതനായ ബി സി നൗഫല്‍ സംവിധാനം ചെയ്ത ചിത്രം ഏഴ് ദിവസം കൊണ്ട് ചിത്രം 16 കോടി ചിത്രം നേടിയെന്നാണ് ഒഫീഷ്യല്‍ പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തെ നെഞ്ചേറ്റിയ പ്രേക്ഷകര്‍ക്കുള്ള നന്ദിയും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറു ദിവസം, നൂറിലേറെ രക്ഷാദൗത്യങ്ങൾ..നേപ്പാളിൽ പറന്നിറങ്ങിയ പെൺപുലി ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ  (8 minutes ago)

"കുറ്റം എന്നായാലും മറനീക്കി പുറത്തുവരും " പൊലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഉള്ളറകളിലൂടെ; പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ ടീസർ പുറത്ത്!!!  (10 minutes ago)

നാളെ പോസ്റ്റ്മോർട്ടം പൂർത്തിയാകും..! എംബാം ചെയ്ത് ആനിയുടെ മൃതദേഹം... മോർച്ചറിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് ഭർത്താവ്!  (12 minutes ago)

രാജാവൊക്കെ പണ്ട്..ഒത്തില്ല ഓട് EX മുഖ്യാ... പിണറായിയെ വാരിയലക്കി CPM ഒരക്ഷരം മിണ്ടിപ്പോകരുത്  (15 minutes ago)

സംസ്ഥാനത്ത് ഡിഗ്രി, പി.ജി പഠനത്തിൽ വൻ പരിഷ്കാരം; നാലുവർഷ ബിരുദത്തിനും എക്സിറ്റ് ഓപ്ഷനും പുതിയ മാർഗ്ഗരേഖ വരുന്നു...  (16 minutes ago)

പ്രിയദർശിനി പദ്ധതി: ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ...  (23 minutes ago)

കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...  (32 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബിക്കെതിരെ നിർണായക തെളിവുകൾ പുറത്ത്; അറസ്റ്റ് രേഖപ്പെടുത്തി...  (44 minutes ago)

അഞ്ജനയുടെ തലയിലൂടെ കാര്‍ കയറ്റിയിറക്കി രസിച്ച് അനില..!! സമനിലതെറ്റിയ നിലയിൽ 25 വര്‍ഷം തടവ്..!കാരണം..?!  (52 minutes ago)

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...  (1 hour ago)

തീരങ്ങളിൽ കടലാക്രമണ ഭീഷണി, മലയോരങ്ങളിൽ മഴക്കമ്മി; സെപ്റ്റംബറിലും കേരളത്തിൽ ചൂട് കൂടാൻ സാധ്യത...  (1 hour ago)

മലിനജലത്തിലെ മാരക രോഗാണുക്കൾ; നേപ്പാളിൽ നിന്നെത്തിയ മത്സ്യങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അതിർത്തിയിൽ വിലക്ക്..  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനിലയുടെ മാതാപിതാക്കളുടെ ഫോണുകൾ സ്വിച്ച്ഡ് ഓഫ്; നിരീക്ഷിച്ച് യു.എസ് പോലീസ്: ആസൂത്രണം മടക്കയാത്രയ്ക്ക് തലേന്നാൾ...!  (2 hours ago)

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം;വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണം ; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്  (2 hours ago)

ഭീകരവാദത്തെ നയതന്ത്ര ഉപാധിയായി ഉപയോഗിക്കുകയും ഭീകരർക്ക് സുരക്ഷിത താവളവും പിന്തുണയും നൽകുകയും ചെയ്യുന്ന രാജ്യങ്ങൾക്ക് ശക്തമായ സന്ദേശം നാം നൽകണം; ഭീകരവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

Malayali Vartha Recommends