ഗായിക എസ് ജാനകി തെന്നിവീണ് ഇടുപ്പെല്ലിന് പരിക്ക്, മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി

ഗായിക എസ് ജാനകി തെന്നിവീണ് പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രീയയ്ക്ക് വിധേയമാക്കി. പരിക്ക് ഭേദപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. മൂന്ന് ദിവസം മുന്‍പാണ് ബന്ധുവീട്ടില്‍ വെച്ച് ജാനികയമ്മ തെന്നി വീഴുന്നത്. ഇടുപ്പെല്ലിന് പരിക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ.
ബന്ധുവിട്ടില്‍ എത്തിയപ്പോള്‍ പെട്ടെന്ന് തെന്നി വിഴുകയായിരുന്നു. ഓപ്പറേഷനെ തടര്‍ന്ന് ഇപ്പോള്‍ വിശ്രമത്തിലാണ്. ഇടുപ്പെല്ലിന്റെ ശക്തമായ വേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പൊട്ടല്‍ കണ്ടു പിടിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























