കൊച്ചിയില്‍ കഞ്ചാവ് കടത്ത് വ്യാപകമെന്ന് പരാതി; 16 കിലോഗ്രാം കഞ്ചാവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

കൊച്ചിയില്‍ കഞ്ചാവ് കടത്ത് വ്യാപകമെന്ന പരാതിയെത്തുടർന്നുള്ള അന്വേഷണത്തിൽ രണ്ടു പേർ പിടിയിൽ. വില്പനയ്ക്കായി എത്തിച്ച 16 കിലോഗ്രാം കഞ്ചാവുമായാണ് രണ്ടു യുവാക്കള്‍ പോലീസ് പിടിയിലായത്. മലപ്പുറം വളാഞ്ചേരി സ്വദേശികളായ ഫിറോസ് (24) ഷെഫീഖ് (24) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി കലൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. യുവാക്കള്‍ ആന്ധ്രയില്‍നിന്നു കൊണ്ടുവന്ന കഞ്ചാവ് കൊച്ചിയിലെ ഏജന്റുമാര്‍ക്കു ചെറിയ പൊതികളായി വില്പന നടത്താനായിരുന്നു പിടിയിലായ പ്രതികളുടെ പദ്ധതിയെന്നു പോലീസ് പറഞ്ഞു. അന്തര്‍ സംസ്ഥാന കഞ്ചാവ് കള്ളക്കടത്തു മാഫിയകളുമായി പ്രതികള്‍ക്കു ബന്ധമുണ്ടെന്നും പോലീസ് സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha


























