സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹവാഗ്‌ദനം നൽകി കൂടെ താമസിപ്പിച്ചു ഗർഭിണിയാക്കിയത് പ്രസവത്തിനായി ഭാര്യ നാട്ടിലേയ്ക്ക് പോയതോടെ; ഭാര്യ നാട്ടിലെത്തിയതോടെ യുവാവിന്റെ ആൺ സുഹൃത്തിന് യുവതിയെ കാഴ്ചവച്ച് ഒഴിവാക്കാന്‍ ശ്രമം- ഹോട്ടല്‍ മാനേജരായ യുവാവ് അറസ്റ്റില്‍

ഭാര്യ പ്രസവത്തിനായി നാട്ടിലേയ്ക്ക് പോയപ്പോൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരു പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി കൂടെ താമസിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻ ബത്തേരി കൈപ്പള്ളി ശ്രീവൽസത്തിൽ ഉണ്ണികൃഷ്ണ(30)നെ കളമശ്ശേരി പോലീസ് അറസ്റ്റു ചെയ്തത്.
ചാവക്കാട് സ്വദേശിനിയായ യുവതിയാണ് പരാതിയുമായി പോലീസിലെത്തിയത്. അറസ്റ്റിലായ ഉണ്ണികൃഷ്ണന് ഭാര്യയും കുട്ടിയുമുണ്ട്. എന്നാല്‍ ഇത് മറച്ചുവെച്ച് വിവാഹ മോചിതയായ യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും 2018 ഡിസംബറിനും 2019 മാര്‍ച്ചിനുമിടയില്‍ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതി. വിവാഹം കഴിക്കണമെന്ന് യുവതി നിര്‍ബന്ധിച്ചപ്പോള്‍ ഉണ്ണികൃഷ്ണന്‍ ഒഴിഞ്ഞുമാറി. ഇതിനിടെ യുവതി ഗര്‍ഭിണിയുമായി. യുവതിയെ ഒഴിവാക്കാന്‍ സുഹൃത്ത് അഭിദാസിനും യുവതിയെ കാഴ്ചവെച്ചതായി പരാതിയില്‍ പറയുന്നു. അഭിദാസിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha



























