ശ്രോതാക്കളെ ആനന്ദിപ്പിച്ച മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ അന്തരിച്ചു

ആയിരക്കണക്കിന് വേദികളില്‍ പാടി ശ്രോതാക്കളെ ആനന്ദിപ്പിച്ച മാപ്പിളപ്പാട്ട് ഗായകന്‍ എരഞ്ഞോളി മൂസ (75)അന്തരിച്ചു. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി ഗോപാല്‍പേട്ടയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഒരുമാസത്തോളമായി കോഴിക്കോട്ട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
പിന്നീട് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ ആഴ്ച ചികിത്സ വീട്ടിലേക്ക് മാറ്റുകയുമായിരുന്നു. ചികിത്സയിലിരിക്കെ സംസാരിക്കാന്‍ പറ്റാത്ത സാഹചര്യവുമുണ്ടായിരുന്നു. കല്യാണവീടുകളില്‍ പെട്രോമാക്‌സിന്റെ ഇരുണ്ട വെളിച്ചത്തില്‍ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗള്‍ഫ്‌നാടുകളില്‍ ഏറ്റവും കൂടുതല്‍ സ്‌റ്റേജ്‌ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്.
കഷ്ടപ്പാടുകള്‍ക്കിടയില്‍നിന്ന് അറിയപ്പെടുന്ന ഗായകനായി മാറിയ അദ്ദേഹം ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാനുമാണ്.
"
https://www.facebook.com/Malayalivartha


























