പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറി ശ്രമം സ്ഥിരീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടിലെ അട്ടിമറി ശ്രമം സ്ഥിരീകരിച്ച് ഡിജിപി ലോക്നാഥ് ബെഹ്‌റ. ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായി സംശയിക്കുന്നു. ഇന്റലിജിന്‍സ് റിപ്പോര്‍ട്ട് പരിശോധിച്ച് നടപടികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും, കേസ് എടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നല്‍കിയ കത്തില്‍ ഡിജിപി നിര്‍ദേശിക്കുന്നു.
അതേസമയം ഡിജിപി ലോക്‌നാഥ് ബെഹ്‍റയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ബെഹ്റയെക്കാൾ നല്ലതാണ് എകെജി സെന്ററിലെ അറ്റൻഡറെ ഡിജിപിയാക്കുന്നത്. പോസ്റ്റല്‍ ബാലറ്റു ക്രമക്കേടിന്റെ അന്വേഷണ റിപ്പോർട്ട് ലോക്നാഥ് ബെഹ്റ അട്ടിമറിക്കുകയാണ്. ബെഹ്റയ്ക്കെതിരായ നിയമനടപടി ആലോചിക്കുമെന്നും മുരളീധരൻ പറഞ്ഞു.
സംസ്ഥാനത്തെ ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെയും തപാല്‍ വോട്ട് അട്ടിമറിച്ചെന്നായിരുന്നു ആരോപണം. പൊലീസ് അസോസിയേഷൻ നേതാക്കന്മാർ ഇടപെട്ട് കൂട്ടത്തോടെ പോസ്റ്റൽ വോട്ടുകൾ സമാഹരിച്ച് വോട്ട് അട്ടിമറിച്ചെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് ചീഫ് ഇലക്ടറൽ ഓഫിസർ ടിക്കാറാം മീണ ഡിജിപിയോടു റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























