എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

കെഎസ്ആര്‍ടിസിയില്‍ നിന്നും 1565 എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ട സംഭവത്തില്‍ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയില്‍. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് കെഎസ്ആര്‍ടിസി ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷിചേര്‍ക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു.
ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ കെഎസ്ആര്‍ടിസിയെ പിന്തുണച്ചേക്കും. പി.എസ്.സി പട്ടികയിലുള്ളവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ആലപ്പുഴ സ്വദേശി ആര്‍.വേണുഗോപാല്‍ അടക്കം 5 ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് താത്കാലിക ജോലിക്കാരെ പിരിച്ചുവിടാന്‍ ജസ്റ്റിസ് വി. ചിദംബരേഷും കെ.നാരായണ പിഷാരടിയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കഴിഞ്ഞ മാസം ഉത്തരവിട്ടത്.
"
https://www.facebook.com/Malayalivartha


























