സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 84.33 ശതമാനം വിജയം, 79 സ്‌കൂളുകള്‍ ഇത്തവണ 100 ശതമാനം വിജയം നേടി

സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 84.33 ശതമാനം വിജയം. 3,11,375 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണത്തേതിനേക്കാള്‍ (83.75 ശതമാനം) വിജയശതമാനം ഇത്തവണ വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് (87.44) ജില്ലയിലാണ്.
പത്തനംതിട്ട 78 ശതമാനം വിജയവുമായി ജില്ലകളില്‍ ഏറ്റവും പിന്നിലായി.79 സ്‌കൂളുകള്‍ ഇത്തവണ 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളും ഇത്തവണ പ്രകടനം മെച്ചപ്പെടുത്തി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 83.04 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിന് യോഗ്യത നേടി.
എയ്ഡഡ് സ്‌കൂളുകളില്‍ 86.36 ശതമാനം പേരും അണ്‍എയ്ഡഡ് സ്‌കൂളില്‍ 77.34 ശതമാനം വിദ്യാര്‍ഥികളും വിജയിച്ചു.
പരീക്ഷാഫലങ്ങള്‍
www.dhse kerala.gov.in, www.keralaresu lts.nic.in, www.prd.kerala.gov.i n, www.kerala.gov.in, www.r esults.kite.kerala.gov.in, www.vhse.kerala.gov.in, www.results.kerala.nic.in, www.results.kerala.gov.in
എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. പിആര്‍ഡി ലൈവ്, സഫലം 2019, ഐ എക്‌സാംസ് എന്നീ മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാണ്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്നും, ആപ്പ് സ്‌റ്റോറില്‍ നിന്നും പിആര്‍ഡി ലൈവ് ഡൗണ്‍ലോഡ് ചെയ്യാം. ഫലം പരിശോധിക്കാന്‍=https://deepika.com/result/ ഇവിടെ ക്ലിക്ക് ചെയ്യുക
https://www.facebook.com/Malayalivartha


























