എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും ആറ് കോടിയോളം വില വരുന്ന സ്വര്‍ണം കവര്‍ന്നു, ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് കൊള്ളയടിച്ചത്

എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍നിന്നും കാറില്‍ ശുദ്ധീകരിക്കാനായി ഇടയാറിലെ സ്വര്‍ണക്കമ്പനിയിലേക്ക് കൊണ്ടുപോയ സ്വര്‍ണം കവര്‍ന്നു. ആറ് കോടിയോളം രൂപ വിലവരുന്ന 25 കിലോ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സ്വര്‍ണം കൊള്ളയടിച്ചത്.
കാര്‍ ആക്രമിച്ച് സ്വര്‍ണം തട്ടിയെടുക്കകയായിരുന്നു. ഇവരുടെ ആക്രമണത്തില്‍ കാറിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
എടയാറിലെ സിആര്‍ജി മെറ്റലേഴ്‌സിലേക്കാണ് സ്വര്‍ണം കൊണ്ടുപോയത്. സ്വര്‍ണം കൊണ്ടുവരുന്ന വിവരം മുന്‍കൂട്ടി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
"
https://www.facebook.com/Malayalivartha


























