Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

രണ്ടാമത് ബാല ചലച്ചിത്രമേളയ്ക്ക് ഇന്നു തലസ്ഥാനത്ത് തിരി തെളിയും, ഉച്ചയ്ക്കു രണ്ടിന് ടഗോര്‍ തിയറ്ററില്‍ മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം ചിത്രങ്ങളാണു പ്രദര്‍ശിപ്പിക്കുന്നത്

10 MAY 2019 07:56 AM IST
മലയാളി വാര്‍ത്ത

More Stories...

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വനത്തിനുള്ളിൽ വഴിതെറ്റി കുടുങ്ങി ഡിജിറ്റൽ സർവേസംഘം... വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി

രാജ്യാന്തര ബാല ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ടാഗോര്‍ തിയേറ്ററില്‍ മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ.കെ. ശൈലജ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥിയാകും. സംഘാടക സമിതി ചെയര്‍മാന്‍ എം. മുകേഷ് എം.എല്‍.എ,മേയര്‍ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാര്‍ എം.എല്‍.എ, കെ.ടി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 'അരുമയാണു മക്കള്‍, അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമ' എന്നതാണു ചലച്ചിത്രമേളയുടെ സന്ദേശം.

വൈകിട്ട് 4ന് ഉയരെ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനവും കൈരളിയില്‍ ഒരുക്കിയിട്ടുണ്ട്. 160ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, ശ്രീ, നിള, കലാഭവന്‍, ടാഗോര്‍ തിയേറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാകും പ്രദര്‍ശനങ്ങള്‍. നിശാഗന്ധിയില്‍ എന്നും വൈകിട്ട് പൊതുജനങ്ങള്‍ക്ക് സൗജന്യ പ്രദര്‍ശനമുണ്ടാകും.

ആദിവാസി മേഖല, അനാഥാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ആയിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികളെ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിച്ച് താമസവും മറ്റു സൗകര്യങ്ങളും നല്‍കിയാണു സിനിമ കാണിക്കുന്നത്.

പ്രഗത്ഭരായ ബാലചലച്ചിത്ര സംവിധായകര്‍, ബാലതാരങ്ങള്‍, പിന്നണി പ്രവര്‍ത്തകര്‍ എന്നിവര്‍ മേളയില്‍ കുട്ടികളോട് സംവദിക്കും. ദിവസവും ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സിനിമ കാണാന്‍ പ്രത്യേകം സൗകര്യം ഒരുക്കും.

കുട്ടികളുടെ ചലച്ചിത്രമേള നടക്കുന്ന ഇന്നു മുതല്‍ 16 വരെ എന്നും വൈകിട്ട് 6.30 ന് ടഗോര്‍ തിയറ്ററില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സിനിമ കാണുന്നതിനു സൗകര്യം ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്നു സംഘാടകര്‍ അറിയിച്ചു.

കൈരളി
മദര്‍ ഐ ലവ് യു (9.00), ചുസ്‌കിറ്റ് (11.00), ദ റെയിന്‍ബോ ട്രൂപ്പ്‌സ് (6.30)
ശ്രീ
അപ്പുവിന്റെ സത്യാന്വേഷണം (9.30), ഗ്രേവ് ഓഫ് ഫയര്‍ഫ്‌ളൈ (11.30), വാങ്ഡാര്‍ക്ക്‌സ് റെയിന്‍ബൂട്ട്‌സ് (6.30)
നിള
ബട്ടര്‍ഫ്‌ലൈ (9.15), മദര്‍ ബേഡ് (11.15), നോണ്‍സെന്‍സ് (6.30)
ടഗോര്‍
എലിസബത്ത് ഏകാദശി (9.30), ഏവന്‍ മോര്‍ ആനിമേഷന്‍ ഫോര്‍ കിഡ്‌സ് (11.30), മോഡേണ്‍ ടൈംസ് (6.30)
കലാഭവന്‍
ഹമീദ് (8.45), മേരി ആന്‍ഡ് ദ വിച്ചസ് ഫ്‌ലവര്‍ (11.00), വീ ആര്‍ ഫാമിലി (4.00)

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (10 minutes ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (26 minutes ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (44 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (52 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (1 hour ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (2 hours ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (2 hours ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (2 hours ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (3 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (3 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

Malayali Vartha Recommends